Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഇന്ത്യയിൽ ​െഎഫോണിന്​...

ഇന്ത്യയിൽ ​െഎഫോണിന്​ നിരോധനം വന്നേക്കും

text_fields
bookmark_border
appleiphone
cancel

ന്യൂഡൽഹി: ആഗോള മൊബൈൽ ഭീമൻമാരായ ആപ്പിളി​​െൻറ ​െഎഫോണിന്​ ഇന്ത്യയിൽ നിരോധനം വന്നേക്കും. സ്​പാം കോളുകൾ തടയുന്നതിനായുള്ള ട്രായിയുടെ ആപ്​ ​െഎ.ഒ.എസ്​ സ്​റ്റോറിൽ അനുവദിക്കാത്തതാണ്​ ​െഎഫാണിന്​ തിരിച്ചടിയായിരിക്കുന്നത്​. ആപ്​ ​െഎ.ഒ.എസ്​ സ്​റ്റോറിൽ അനുവദിച്ചില്ലെങ്കിൽ ​മൊബൈൽ സേവനദാതാക്കളോട്​ ​െഎഫോണുകൾ അവരുടെ നെറ്റ്​വർക്കിൽ നിന്ന്​ ഒഴിവാക്കാൻ ട്രായ്​ നിർദേശം നൽകിയെന്നാണ്​ റിപ്പോർട്ട്​.

ഡി.എൻ.ഡി 2.0 എന്ന ആപിനാണ്​ ​ട്രായ്​ രൂപംകൊടുത്തിരിക്കുന്നത്​. സ്​പാം മെസേജുകളും കോളുകളും തടയുന്നതിനാണ്​ ട്രായ്​ ആപിന്​ രൂപം നൽകിയിരിക്കുന്നത്​. എന്നാൽ വ്യക്​തികളുടെ കോളുകളും മെസേജുകളും ഇൗ ആപിലുടെ ചോരുമെന്നാണ്​ ആപ്പിളി​​െൻറ വാദം. ഇൗ സാഹചര്യത്തിൽ ​െഎ.ഒ.എസ്​ സ്​റ്റോറിൽ ആപിന്​ അനുമതി നൽകാനാവില്ലെന്നാണ്​ ആപ്പിൾ അറിയിക്കുന്നത്​.

അതേ സമയം, ഗുഗിളി​​െൻറ ആപ്​ സ്​റ്റോറായ പ്ലേ സ്​റ്റോറിൽ പുതിയ ആപിന്​ അനുമതിയുണ്ട്​. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ ആപിന്​ അനുമതി നൽകാത്ത മൊബൈൽ ഫോൺ കമ്പനികൾക്ക്​ നെറ്റ്​വർക്ക്​ നൽകരുതെന്ന്​ സേവനദാതാക്കളോട്​ ട്രായ്​ നിർദേശിക്കുകയായിരുന്നു. ഇ​തോടെ ആപ്പിൾ ഉപയോക്​താകൾക്ക്​ നെറ്റ്​വർക്ക്​ ലഭിക്കാത്ത സാഹചര്യമാണ്​ ഉണ്ടാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traii phonemobilesmalayalam newsDND 2.0Technology News
News Summary - iPhone Users in India Could Face Deactivation by Telcos Due to TRAI's New Regulation-Technology
Next Story