ഇന്ത്യൻ നിർമ്മിത ഐഫോണെത്തും; വില കുറയുമെന്ന പ്രതീക്ഷയിൽ ആരാധകർ

16:40 PM
12/07/2019
I-PHONE-XS-MAX-7-12-19

മുംബൈ: ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ഐഫോണുകൾ അടുത്ത മാസത്തോടെ സ്​റ്റോറുകളിലെത്തുമെന്ന്​ റിപ്പോർട്ട്​. ആപ്പിളിനായി ഫോണുകൾ അസംബിൾ ചെയ്യുന്ന ഫോക്​സോൺ​ ഇന്ത്യയിൽ നിർമാണശാല ആരംഭിച്ചിരുന്നു. 

ഐഫോൺ XS മാക്​സ്​, ഐഫോൺ XR തുടങ്ങിയ ഫോണുകളാണ്​ ഇന്ത്യയിൽ നിർമിക്കുന്നത്​. ഇന്ത്യയിൽ നിർമിച്ച ഫോണുകൾക്ക്​ അന്തിമമായി ആപ്പിൾ വൈകാതെ അനുമതി നൽകുമെന്നാണ്​ റിപ്പോർട്ടുകൾ. ഫോക്​സോണിലെ ചില ജീവനക്കാ​െര ഉദ്ധരിച്ച്​ ദേശീയ മാധ്യമങ്ങളാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

ഐഫോൺ ഇന്ത്യയിൽ നിർമിക്കുന്നതോടെ നികുതിയിനത്തിൽ വൻ തുക ആപ്പിളിന്​ ലാഭിക്കാൻ കഴിയും. ഇതോടെ ഐഫോൺ മോഡലുകൾക്ക്​ വില കുറയുമെന്നാണ്​ പ്രതീക്ഷ. 

നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ ഒരു സ്​മാർട്ട്​ഫോൺ നിർമാണ ഹബ്ബാക്കി മാറ്റാനാണ്​ ലക്ഷ്യമിടുന്നത്​. ഇതിൻെറ ഭാഗമായാണ്​ ആപ്പിൾ ഉൾപ്പടെയുള്ള കമ്പനികൾ ഇന്ത്യയിലേക്ക്​ എത്തിയത്​.

Loading...
COMMENTS