Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎഫോൺ എട്ട് പൊട്ടിത്തെറിച്ചതായി പരാതി
text_fieldsbookmark_border
തായ്പേയ്: പുറത്തിറങ്ങി ആഴ്ചകൾ തികയുന്നതിന് മുമ്പ് െഎഫോൺ എട്ട് പൊട്ടിത്തെറിച്ചതായി പരാതി. തായ്വാൻ മീഡിയയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ചാർജ് ചെയ്യുന്നതിനിടെ ഫോണിെൻറ മുൻഭാഗം അടർന്ന് വീഴുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തായ്വാനിലെ വു എന്ന ഉപഭോക്താവാണ് പരാതി നൽകിയിരിക്കുന്നത്. െഎഫോൺ 8 പ്ലസ് ഫോൺ വാങ്ങിയതിന് അഞ്ച് ദിവസത്തിന് ശേഷം പ്രശ്നം ഉണ്ടാവുകയായിരുന്നു. ചാർജ് ചെയ്യുന്നതിനിടെ ഫോണിെൻറ മുൻവശം അടർന്ന് പോവുകയായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ആപ്പിളിെൻറ ചാർജർ തന്നെയാണ് ഉപയോഗിച്ചതെന്നും മൂന്ന് മിനിറ്റ് കഴിഞ്ഞയുടൻ പ്രശ്നം ശ്രദ്ധയിൽപ്പെെട്ടന്നുമാണ് വൂ പറയുന്നത്. ജപ്പാനിൽ പുതിയ ഫോൺ ഒാർഡർ ചെയ്ത ഉപഭോക്താവിന് പൊട്ടിയ ഫോണാണ് ലഭിച്ചതെന്നും പരാതി ഉയർന്നിട്ടുണ്ട്.
Next Story
