പഴയ തിരക്കില്ല; ഐഫോൺ 11ന് ചൈനയിൽ തണുപ്പൻ പ്രതികരണം
text_fieldsഐഫോൺ 11 സീരിസ് ഫോണുകൾ ചൈനയിൽ പുറത്തിറങ്ങി. വെള്ളിയാഴ്ച സ്റ്റോറുകളിലെത്തിയ ഫോണിന് തണുപ്പൻ പ്രതികരണമ ാണ് ചൈനയിൽ ലഭിക്കുന്നത്. മുമ്പ് ഐഫോണുകൾ പുറത്തിറങ്ങിയപ്പോഴുള്ള നീണ്ട ക്യു ഇക്കുറിയില്ല എന്നതാണ് പ്രധാ ന സവിശേഷത.
കഴിഞ്ഞ വർഷം ഐഫോൺ മോഡലുകൾ വാങ്ങാൻ നൂറു കണക്കിന് ആളുകൾ സ്റ്റോറുകൾക്ക് മുന്നിൽ കാത്തിരുന്നുവെങ്കിൽ ഇക്കുറി എതാനം കടുത്ത ആപ്പിൾ ആരാധകർ മാത്രമാണ് എത്തിയത്. വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ ആപ്പിളിൻെറ വിപണി വിഹിതത്തിൽ വൻ ഇടിവുണ്ടാക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ചൈനയിൽ ആപ്പിൾ ഫോണുകൾക്ക് തണുപ്പൻ പ്രതികരണം ലഭിക്കുന്നത്. വിവിധ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും ഫോൺ വാങ്ങാൻ പ്രതീക്ഷിച്ച ഉപഭോക്താക്കൾ എത്തിയിട്ടില്ല.
ഐഫോൺ 11 സീരിസിൽ മൂന്ന് ഫോണുകളാണ് ആപ്പിൾ പുറത്തിറക്കിയത്. ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ് എന്നീ ഫോണുകളാണ് ആപ്പിൾ പുറത്തിറക്കിയത്.
