Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഡാർക്​-മോഡും പുത്തൻ...

ഡാർക്​-മോഡും പുത്തൻ മെമോജിയും; ഐ.ഒ.എസ്​ 13ാമൻെറ ബീറ്റ വേർഷൻ എത്തി

text_fields
bookmark_border
ios-13
cancel

ലോകമെമ്പാടുമുള്ള യൂസേഴ്​സ്​ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിൻെറ ഐഫോൺ ഓപറേറ്റിങ്​ സിസ്റ്റം ഐ.ഒ.എസിൻറ െ 13ാം വേർഷൻ റിലീസിനൊരുങ്ങുന്നു. പഴയ വേർഷനിലുള്ള പ്രശ്​നങ്ങൾ പരിഹരിച്ചും പുതിയ നിരവധി ഫീച്ചറുകൾ ഉൾകൊള്ളിച്ച ും എത്തുന്ന 13ാമൻെറ ബീറ്റ വേർഷൻ പുറത്തുവന്നിരിക്കുകയാണ്​. പുതിയ വകഭേദത്തിൽ വരുന്ന മികച്ച ഫീച്ചറുകൾ പരിചയപ്പെട ാം-

എങ്ങും ഇരുട്ട്​: 13ാം വേർഷനിലെ ഏറ്റവും ശ്രദ്ദേയമായ പുതുമ യു.ഐയിൽ ഡാർക്​ മോഡ്​ അവതരിപ ്പിച്ചു എന്നുള്ളതാണ്​. ആൻഡ്രോയ്​ഡ്​ അവരുടെ പത്താം വേർഷനായ ‘ക്യൂ’വിൽ ഡാർക്​ മോഡ്​ ഉൾകൊള്ളിച്ചതിന്​ പിന്നാ ലെയാണ്​ ഐ.ഒ.എസും ഡാർക്​ മോഡ്​ പരീക്ഷണത്തിന്​ മുതിരുന്നത്​. നൈറ്റ്​ മോഡ്​ എന്ന ഫീച്ചറായിട്ടായിരിക്കും ഡാർക് ​ മോഡ്​ ഉൾകൊള്ളിക്കുക. രാത്രികാലങ്ങളിൽ ഫോൺ ഉപയോഗിക്കു​േമ്പാൾ കണ്ണിന്​ പ്രശ്​നം വരുത്താത്ത വിധം ഫോണിൻെറ യു.ഐക്ക്​ ഇരുണ്ട നിറം നൽകുന്നതാണ്​ ഡാർക്​ മോഡ്​. അത്​ ഏതൊക്കെ ആപ്പിൽ ഉൾകൊള്ളിക്കും എന്ന്​ വ്യക്​തമല്ല.

dark-mode-in-ios-13

കീബോർഡ്​ സ്​മാർട്ടാകുന്നു: ആൻഡ്രോയ്​ഡ്​ വർഷങ്ങൾക്ക്​ മുമ്പ്​ അവതരിപ്പിച്ച കീബോർഡ്​ സ്വൈപ്​ സംവിധ ാനം ഒടുവിൽ ഐഫോണിൻെറ ഔദ്യോഗിക കീബോർഡിലും അവതരിപ്പിക്കുന്നു. ടൈപ്പ്​ ചെയ്യുന്നതിന്​ പുറമേ അക്ഷരങ്ങൾ സ്വൈപ് ​ ചെയ്​ത്​ എളുപ്പത്തിൽ വാക്യഘടനയുണ്ടാക്കാൻ സഹായിക്കുന്നതാണ്​ കീബോർഡ്​ സ്വൈപിങ്​ സംവിധാനം. 'ക്വിക്​പാത്' എന്നാണ്​ ആപ്പിൽ ഇതിനെ വിളിക്കുന്നത്​.

ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും പത്തരമാറ്റ്​: ഫോ​ട്ടോക്ക്​ പോർട്രെയ്​റ്റ്​ ലൈറ്റിങ്ങ്​, വിഡിയോ റൊ​ട്ടേറ്റ്​ ചെയ്യാനുള്ള സംവിധാനം എന്നിവയും 13ാം വേർഷനിൽ ലഭ്യമാവും. പോർട്രെയ്​റ്റ്​ ഷോട്ടുകൾ എടുക്കു​േമ്പാൾ ചർമം കൂടുതൽ അഴകോടെ കാണാൻ ലൈറ്റിങ്​ എഫക്​ട്​സ്​ ഉൾപെടുത്തിയുള്ള പുതിയ ടൂൾ ആയിരിക്കും പോർട്രെയ്​റ്റ്​ ലൈറ്റിങ്ങ്. കൂടാതെ അനേകം എഡിറ്റിങ്​ ഫിൽട്ടറുകളും ഉണ്ട്​. വിഡിയോ വിഭാഗത്തിനായി പ്രത്യേകം എഡിറ്റിങ്​ ഫീച്ചറുകൾ വേറെയുമുണ്ട്​. ഡ്യൂപ്ലിക്കേറ്റ്​ ഫോ​ട്ടോകൾ നീക്കം ചെയ്​ത്​ മികച്ചവ തെരഞ്ഞെടുത്ത്​ കാണിക്കുന്ന പുതിയ ഫീച്ചറും ആകർഷകമാണ്​.

ios-13-editing.jpg

ചിത്രങ്ങൾ വർഷം, മാസം, ദിവസം എന്നിങ്ങനെയാക്കി തിരിക്കുന്ന സംവിധാനം ഫോ​ട്ടോ ആപ്പിൽ കൂടുതൽ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്​. കൂടാതെ ലൈവ്​ ഫോ​ട്ടോ വിഡിയോ എന്നിവ സ്​ക്രോൾ ചെയ്യു​േമ്പാൾ പ്ലേ ആകുന്ന തരത്തിലാണ്​ ക്രമീകരിച്ചിട്ടുള്ളത്​.

സിരിക്ക്​ പുതിയ ശബ്​ദം: ആപ്പിളിൻെറ പ്രശസ്​തമായ വോയ്​സ്​ അസിസ്റ്റൻറ്​ സിരിക്ക്​ പുതിയ ശബ്​ദം 13ാം വേർഷനിൽ ലഭ്യമാകും. റോബോട്ടിക്​ എന്ന്​ തോന്നിക്കുന്ന ശബ്​ദത്തിൽ നിന്നും വിഭിന്നമായി കൂടുതൽ സ്വാഭാവികതയോടുകൂടിയ ശബ്ദത്തിലായിരിക്കും ലോകത്തിൽ ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന സിരി ഇനി സംസാരിക്കുക. സംസാരിക്കു​േമ്പാൾ വരാറുള്ള ഇടവേളകൾ പരിഹരിക്കുന്നതടക്കമാണ്​ പുതിയ സിരി ഓഡിയോ അപ്​ഡേറ്റ്​.

മെമോജി മാറും: ആപ്പിളിൻെറ പ്രശസ്​തമായ മെമോജി അവതാരങ്ങൾ ഇനി മെസ്സേജ്​ ആപ്പുകളിലും പ്രവർത്തിക്കും. അതെ സ്വന്തം മുഖത്തിന്​ സമാനമായ ആനിമേറ്റഡ്​ മുഖങ്ങൾ (ഇമോജികൾ) ഉണ്ടാക്കാൻ സഹായിക്കുന്നതാണ്​ മെമോജി. മെമോജിയിൽ പുതിയ അപ്​ഡേഷൻ വരുന്നതോടെ കൂടുതൽ വ്യക്​തതയിൽ നിങ്ങളുടെ മുഖം ഒരു ഇമോജിയായി മാറ്റിയെടുക്കാം. മുമ്പ്​ ഉണ്ടായിരുന്ന പ്രശ്​നങ്ങൾ എല്ലാം പരിഹരിച്ചായിരിക്കും പുതിയ മെമോജി എത്തുക.

memoji-new.jpg

ആപ്പിൾ മാപ്​ നവീകരിക്കുന്നു: 2019 അവസാനത്തോടെ ആപ്പിൾ കാർപ്ലേയിൽ കൂടുതൽ മികവാർന്ന ഫീച്ചറുകൾ ഉൾകൊള്ളിക്കുന്നതോടെ മാപിൽ കൂടുതൽ നവീകരിച്ച സംവിധാനങ്ങൾ ദൃശ്യമാകും. റോഡുകൾ, ബീച്ച്​, പാർക്​, കെട്ടിടങ്ങൾ എന്നിവ എച്ച്​ഡി ദൃശ്യമികവോടെയുള്ള ത്രിമാന കാഴ്​ചയായി കാണാം.

ഒടുവിൽ ദൃശ്യങ്ങൾ മറക്കാത്ത ശബ്​ദ സൂചകം: ആപ്പിളിൻെറ ഉപയോക്​താക്കൾ കാലങ്ങളായി പരാതിയുന്നയിക്കുന്ന ഒരു കാര്യമാണ്​ ശബ്​ദം കൂട്ടു​േമ്പാഴും കുറക്കു​േമ്പാഴും ദൃശ്യമാകുന്ന ഇൻഡിക്കേറ്റർ. ആവശ്യത്തിലധികം വലിപ്പത്തിൽ വോള്യം HUD പരന്നിങ്ങനെ കിടക്കുന്നത്​ കാരണം കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾക്ക്​ അത്​ ബുദ്ധിമുട്ട്​ സൃഷ്​ടിക്കുന്നു. ഇതിന്​ പരിഹാരമായി ചെറിയ ഇൻഡിക്കേറ്ററാണ്​ 13ാം വേർഷനിൽ ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്​. വശത്ത്​ നിന്നും പോപ്​ അപ്​ ആയി വരുന്ന പുതിയ ചെറിയ വിൻഡോ വലിയ ആശ്വാസമായിരിക്കും യൂസേഴ്​സിന്​ നൽകുക.

ഐ.ഒ.എസ്​ 13ലെ മറ്റ്​ ചില ഫീച്ചറുകൾ

  • ഇ-മെയിലിൽ മ്യൂട്ട്​ ത്രെഡ്​ സംവിധാനം
  • കലണ്ടറിൽ ഇവൻറുകളിൽ അറ്റാച്ച്​മ​​​െൻറ്​ ഉൾപ്പെടുത്താനുള്ള സംവിധാനം
  • ഫേസ്​ ഐ.ഡി അൺലോക്ക്​ ചെയ്യുന്നത്​ 30 ശതമാനം വേഗത കൂട്ടി
  • അപ്ലിക്കേഷനുകൾ ഓപൺ ചെയ്യുന്നത്​ രണ്ടിരട്ടി വേഗതയിൽ
  • കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്നതിനായി ‘ലോ ഡാറ്റ’ മോഡ്​
  • കീബോർഡിൽ പുതിയ 38 ഭാഷകൾ
  • ഓരോ ആപ്പിലും ഭാഷ തെരഞ്ഞെടുക്കാനുള്ള സംവിധാനം

iOS 13 നിലവിൽ ബീറ്റ ടെസ്റ്റിങ്ങിലാണ്​. ബീറ്റ വേർഷൻ ഉപയോക്​താക്കളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ​ പ്രശ്​നങ്ങൾ പരിഹരിച്ച്​ വൈകാതെ ആപ്പിൾ സ്​മാർട്ട്ഫോണുകളിലും ഐ-പാഡുകളിലും പുതിയ താരം ലഭ്യമായി തുടങ്ങും. അതേസമയം ​ഐഫോൺ 6 ഉപയോഗിക്കുന്നവർക്ക്​ പുതിയ അപ്​ഡേഷൻെറ കാര്യത്തിൽ ദുഃഖ വാർത്തയാണ്​. ഐഫോൺ 6എസ്​​​ മുതലുള്ള മോഡലുകളിൽ മാത്രമായിരിക്കും 13ാമൻ കിട്ടുക.

Show Full Article
TAGS:ios 12 apple iPhone X iphone Ios 13 
News Summary - iOS 13 Every new features you need to know-technology news
Next Story