സൂര്യവെളിച്ചത്തിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാം
text_fieldsവാഷിങ്ടൺ: നല്ല വെയിലുള്ള സമയത്ത് സ്മാർട്ട് ഫോൺ ഉപയോഗിക്കുേമ്പാഴുണ്ടാകുന്ന പ്രയാസങ്ങൾ മറന്നേക്കൂ. ‘ഇൻവിസിബ്ൾ ഗ്ലാസ്’ (അദൃശ്യ സ്ഫടികം) വികസിപ്പിച്ചെടുത്തതോടെയാണ് ഇതിന് പരിഹാരമാകാൻ പോകുന്നത്. ഇൗ പരിമിതിയെ ശാസ്ത്രജ്ഞർ പുതിയ കണ്ടുപിടിത്തത്തിലൂടെ മറികടക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യക്കാരടക്കമുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് പുതിയ ഗ്ലാസ് കണ്ടുപിടിച്ചത്. ചെറിയ ശതമാനംപോലും പ്രകാശരശ്മികൾ പ്രതിഫലിക്കാത്ത ഗ്ലാസുകളാണിത്. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിലെ (െഎസർ) ശാസ്ത്രജ്ഞരും അമേരിക്കയിലെ സെൻറർ ഫോർ ഫങ്ഷനൽ നാനോമെറ്റീരിയൽ (സി.എഫ്.എൻ) സെൻററിലെ ശാസ്ത്രജ്ഞരും ചേർന്നാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്.