Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഞെട്ടിക്കാനൊരുങ്ങി...

ഞെട്ടിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം; വീഡിയോ കോളിങ്​ അടക്കം പുതിയ അഞ്ച്​ ഫീച്ചറുകൾ

text_fields
bookmark_border
Instagram
cancel

ലോകപ്രശസ്​ത ഇമേജ്​ ഷെയറിങ്​ മാധ്യമമായ ഇൻസ്റ്റഗ്രാം അടിമുടി മാറാനൊരുങ്ങുന്നു. സോഷ്യൽ മീഡിയ ഭീമനായ ഫേസ്​ബുക്കി​​െൻറ കീഴിലുള്ള ഇൻസ്റ്റഗ്രാമിന്​ ലോകത്താകമാനം കോടിക്കണക്കിന്​ ഉപയോക്​താക്കളാണുള്ളത്​. മുഖ്യ എതിരാളിയായ സ്നാപ്​ ചാറ്റിന്​ മുട്ടൻ പണികൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ പുതിയ നീക്കം. ഇതി​​െൻറ ഭാഗമായി അഞ്ച്​ ഫീച്ചറുകളാണ്​ ആപ്ലിക്കേഷനിൽ അണിയറയിൽ ഒരുങ്ങുന്നത്​​. 

മ്യൂട്ടിങ്​ ​പ്രൊഫൈൽസ്​

ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളും ​വീഡിയോകളുമിട്ട്​ വെറുപ്പിക്കുന്ന ചില ​പ്രൊഫൈലുകളുണ്ടാവും. അത്തരം പേജുകൾ കാരണം മറ്റ്​ പ്രധാന പ്രൊ​ൈഫലുകളിലെ ചിത്രങ്ങൾ കാണാൻ സാധിക്കാതെ വരു​ം. അൺഫോളോ ചെയ്യാതെ തന്നെ ഇത്തരം പ്രൊഫൈലുകളുടെ ശല്യം നിയന്ത്രിക്കാനായി മ്യൂട്ട്​ പ്രൊഫൈൽ എന്ന ഫീച്ചർ ഉപയോഗിക്കാം. 

വീഡിയോ കോളിങ്​

സ്നാപ്​ ചാറ്റിങ്​ ഉപയോഗിക്കുന്നവരുടെ ഇഷ്​ട ഫീച്ചറായ വീഡിയോ കോളിങ്​ ആണ്​ പ്രധാനമായി ഇൻസ്റ്റഗ്രാം ഉൾ​െപടുത്താൻ ശ്രമിക്കുന്നത്​. ഇൻസ്റ്റയിൽ വീഡിയോ കോൾ വരുന്നുവെന്ന തരത്തിലുള്ള പോസ്റ്റുകൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്​. സുരക്ഷക്ക്​ മുൻഗണന നൽകിയായിരിക്കും വീഡിയോ കോളിങ്​ ഫീച്ചർ. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും.

ഫേസ്ബുക്കി​​െൻറ സ്വന്തം റിയാക്ഷൻ ഇമോജി

ഫേസ്​ബുക്കിൽ വൻ വിജയമായ റിയാക്ഷൻ ഇമോജി ഇൻസ്റ്റഗ്രാമി​​െൻറ സ്​റ്റോറികളിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്​. യൂസർമാരിടുന്ന സ്റ്റോറികൾക്ക്​ താഴെ ഇനിമുതൽ റിയാക്ഷൻ ഇമോജികൾ ലഭ്യമാകും. ഇത്​ ഉപയോഗിച്ച്​ പ്രതികരിക്കാം

സ്ലോമോഷൻ

ഇൻസ്റ്റഗ്രാം സ്​റ്റോറികളിൽ റീവൈൻഡും ബൂമറാങ്ങും ഹാൻറ്​സ്​ ഫ്രീയുമൊക്കെ ട്രൈ ചെയ്​ത്​ മടുത്തവർക്ക്​ ഇനി സ്ലോമോഷൻ ഫീച്ചറും. ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രങ്ങൾ അനുസരിച്ച്​ ഇതും വൈറലാകാൻ പോകുന്ന ഇൻസ്റ്റ ഫീച്ചറായിരിക്കും.

സ്റ്റോറി ആർകൈവ്​

പോസ്റ്റ്​ ചെയ്​ത ഡേറ്റുകളിൽ സ്​റ്റോറികൾ ലിസ്റ്റ്​ ചെയ്യുന്ന ഫീച്ചർ നിലവിലുണ്ടെങ്കിലും ഇത്​ പരിഷ്​കരിക്കാനൊരുങ്ങുകയാണ്​ ഇൻസ്റ്റഗ്രാം. കലണ്ടർ രീതിയിൽ സ്റ്റോറികൾ കാണാം. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstech newsInstagaramInstagram new features
News Summary - Instagram Will Reportedly Get These Five New Features-technology
Next Story