ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ജനപ്രിയ ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമിൽ ഇനി ഒരേ സമയത്ത് 10 വീഡിയോകളും ഫോട്ടോകളും അപ്ലോഡ് ചെയ്യാൻ സാധിക്കും.നേരത്തേ ഇത് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് പരസ്യദാതാക്കൾക്ക് മാത്രമായി ചുരുക്കുകയായിരുന്നു. അപേഡേറ്റ് ചെയ്ത പുതിയ വേർഷനിൽ ഈ സൗകര്യം ലഭ്യമാണ്.

സ്നാപ് ചാറ്റിൻെറ വരവോടെയാണ് സോഷ്യൽ നെറ്റ്വർക്കുകളിലെ പരമ്പരാഗത രീതികൾ മാറുന്നത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നിതിൻെറ പകരം ഒരു ദിവസത്തെ മികച്ച ഫോട്ടോകളെല്ലാം സുഹൃത്തുക്കളെ കാണിച്ച് സംതൃപ്തിയടയുക എന്നതാണ് പുതിയ മാറ്റത്തിന് ഇൻസ്റ്റ്രാമിനെ പ്രേരിപ്പിച്ചത്.