Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right7999 രൂപക്ക്​ ഫേസ്​...

7999 രൂപക്ക്​ ഫേസ്​ അൺലോക്കും, ഡ്യുവൽ കാമറയുമായി കിടിലൻ ഫോൺ

text_fields
bookmark_border
infinix-hot-6-pro-12
cancel

മുംബൈ: ട്രാൻസിഷൺ ഹോൾഡിങ്ങി​​െൻറ ഉടമസ്ഥതയിലുള്ള സ്​മാർട്ട്​ഫോൺ ബ്രാൻഡായ ഇൻഫിനിക്​സ്​ പുത്തൻ സ്​മാർട്ട്​ഫോൺ പുറത്തിറക്കി. ഇൻഫിനിക്​സ്​ ഹോട്ട്​  6 പ്രോയാണ്​ കമ്പനി പുതുതായി വിപണിയിലിറക്കിയിരിക്കുന്നത്​. ഫേസ്​ അൺലോക്ക്​, ഡ്യുവൽ റിയർ കാമറ, 4000 എം.എ.എച്ച്​ ബാറ്ററി എന്നിവയാണ്​ ഫോണി​​െൻറ പ്രധാന സവിശേഷതകൾ. 7,999 രൂപയാണ്​ ഇൻഫിനിക്​സ്​ ഹോട്ട്​ 6 ​പ്രോയുടെ വില.

3 ജി.ബി 32 ജി.ബി സ്​റ്റോറേജ്​ മോഡലാണ്​ 7,999 രൂപക്ക്​ കമ്പനി ലഭ്യമാക്കുന്നത്​. ഫ്ലിപ്​കാർട്ട്​ വഴിയാകും ഫോണി​​െൻറ വിൽപന. സാൻഡ്​​സ്​റ്റോൺ ബ്ലാക്ക്​, മാജിക്​ ഗോൾഡ്​, റെഡ്​ നിറങ്ങളിൽ ഫോൺ ലഭ്യമാകും.5.99 ഇഞ്ച്​ ഡിസ്​പ്ലേയാണ്​ ഫോണിനുണ്ടാകുക. സ്​നാപ്​ഡ്രാഗൺ 425 എസ്​.ഒ.സി പ്രൊസസറാണ്​ കരുത്ത്​ പകരുക. 3ജി.ബി 32 ജി.ബി സ്​റ്റോറേജുള്ള ഫോണിൽ എസ്​.ഡി കാർഡ്​ ഉപയോഗിച്ച്​ ഇത്​ വർധിപ്പിക്കുകയും ചെയ്യാം.

13,2 മെഗാപിക്​സലി​​െൻറ ഇരട്ട പിൻകാമറകളാണ്​ ഇൻഫിനിക്​സ്​ നൽകിയിട്ടുണ്ട്​. ഇരട്ട ഫ്ലാഷും കാമറയിൽഉൾപ്പെടുത്തിയിട്ടുണ്ട്​. പോർട്രയിറ്റ്​ മോഡും ഫോണിനൊപ്പം നൽകിയിട്ടുണ്ട്​. അഞ്ച്​ മെഗാപിക്​സലി​േൻറതാണ്​ സെൽഫി കാമറ. മുൻ വശത്തും ഫ്ലാഷ്​ നൽകിയിട്ടുണ്ട്​. 4 ജി വോൾട്ട്​, വൈ-ഫൈ, ബ്ലൂടുത്ത്​ 4.1, മൈക്രോ യു.എസ്​.ബി തുടങ്ങിയവയാണ്​ പ്രധാന കണക്​ടിവിറ്റി ഫീച്ചറുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smart phonemobilesmalayalam newsInfinixHot 6 ProTechnology News
News Summary - Infinix Hot 6 Pro With Face Unlock, Dual Rear Cameras Launched in India: Price, Specifications-​Technology
Next Story