Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവിപണിയിൽ ജിയോ...

വിപണിയിൽ ജിയോ മാത്രമാവുന്ന കാലം വരുന്നു...

text_fields
bookmark_border
jio
cancel

മുംബൈ: ഇന്ത്യൻ ടെലികോം സെക്​ടറിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തിയ കമ്പനിയാണ്​ റിലയൻസ്​ ജിയോ. ഡാറ്റ സേവനങ്ങളിൽ വൻ മുന്നേറ്റം തന്നെ നടത്താൻ ജിയോക്ക്​ സാധിച്ചു. കിടിലൻ ഒാഫറുകളിലുടെ ജി​യോ കളം നിറഞ്ഞതോടെ മറ്റ്​ വമ്പൻമാർക്ക്​ അടിതെറ്റി. ഇതുമായി ബന്ധപ്പെട്ട്​ അൽപം ആശങ്ക നൽകുന്ന വാർത്തകളാണ് ഇപ്പോൾ​ പുറത്ത്​ വരുന്നത്​. ടെലികോം മേഖലയിൽ ജിയോ മാത്രമാവുന്ന ഒരു കാലഘട്ടത്തിന്​ തുടക്കമാവുന്നു എന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം.
 
ജിയോ ഇൗ രീതിയിലുള്ള മുന്നേറ്റം കാഴ്​ചവെക്കുകയാണെങ്കിൽ അടുത്ത രണ്ടര വർഷത്തിനുള്ളിൽ ജിയോയും ഭാരതി എയർടെല്ലും മാത്രമാവും വിപണിയിലുണ്ടാവുക. ജിയോയുടെ ടെലികോം മേഖലയിലെ വിഹിതം ഇപ്പോഴുള്ള 20 ശതമാനത്തിൽ നിന്നും 30 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്​. വൈകാതെ തന്നെ എയർടെല്ലിനും വിപണിയിൽ അടിതെറ്റുമെന്നും ഇന്ത്യൻ ടെലികോം വിപണിയിൽ ജിയോ മാത്രമാവുന്ന കാലം വരുമെന്നുമാണ്​ സൂചനകൾ.

2016 സെപ്​തംബറിലാണ്​ ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്​. ആറ്​ മാസം സമ്പൂർണ്ണമായി സൗജന്യ സേവനം നൽകികൊണ്ടായിരുന്നു ജിയോയുടെ തുടക്കം. മറ്റ്​ സേവനദാതാക്കളെ തകർക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്​ ജിയോയുടെ പ്ലാനുകകളിൽ കോളുകൾ പൂർണ്ണമായും സൗജന്യമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:relaince jiobharati airtelmalayalam newsTechnology News
News Summary - India's telecom war could soon boil down to Airtel vs Jio-Technology
Next Story