ഗൂഗ്ളിനും ഫേസ്ബുക്കിനും തിരിച്ചടി; ഇന്ത്യയിലെ വരുമാനത്തിന് നികുതി നൽകണം
text_fieldsന്യൂഡൽഹി: ഗൂഗ്ളും ഫേസ്ബുക്കും ഉൾപ്പടെയുള്ള വൻകിട ടെക് കമ്പനികൾക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങി കേന്ദ ്രസർക്കാർ. ഇന്ത്യയിൽ നിന്ന് കമ്പനികൾക്ക് ലഭിക്കുന്ന വരുമാനത്തിന് നികുതി ഏർപ്പെടുത്താനാണ് നീക്കം നടത്തു ന്നത്. 20 കോടിക്ക് മുകളിൽ വരുമാനവും അഞ്ച് ലക്ഷത്തിൽ കൂടുതൽ ഉപയോക്താക്കളുമുള്ള കമ്പനികളാണ് നികുതി പരിധിയിൽ വരിക എന്നാണ് സൂചന.
കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച എസ്.ഇ.പി കൺസെപ്റ്റിൻെറ ചുവടുപിടിച്ചാണ് പുതിയ നീക്കം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് ഇന്ത്യയിൽ നികുതി ഏർപ്പെടുത്താനുള്ള ചട്ടമാണ് എസ്.ഇ.പി കൺസെപ്റ്റ്. ഇതുപ്രകാരമായിരിക്കും ഗൂഗ്ൾ ഉൾപ്പടെയുള്ള കോർപ്പറേറ്റ് കമ്പനികൾക്ക് നികുതി ഏർപ്പെടുത്തുക.
യുറോപ്യൻ യൂനിയൻ ഉൾപ്പടെയുള്ള ഏജൻസികൾ ഇത്തരണത്തിൽ ടെക് കമ്പനികൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഫ്രാൻസ് ഇതിനുള്ള ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
