398 രൂപക്ക് റിചാർജ് ചെയ്താൽ 3,300 രൂപ തിരിച്ച് നൽകും; കാഷ്ബാക്ക് ഒാഫറുമായി െഎഡിയയും
text_fieldsന്യൂഡൽഹി: 398 രൂപയുടെ റീചാർജിന് കാഷ്ബാക്ക് ഒാഫറുമായി െഎഡിയ. ഒാൺലൈൻ പ്ലാറ്റ്ഫോമുകളിലുടെ റീചാർജ് ചെയ്യുന്നവർക്കാണ് ഒാഫർ ലഭിക്കുക. മാജിക് കാഷ്ബാക്ക് എന്നാണ് പുതിയ ഒാഫറിെൻറ പേര്. മുമ്പ് റിലയൻസ് ജിയോ നൽകിയ കിഴിവിന് സമാനമാണ് െഎഡിയയുടെ കാഷ് ബാക്കും.
398 രൂപക്ക് റീചാർജ് ചെയ്യുേമ്പാൾ 50 രൂപയുടെ എട്ട് വൗച്ചറുകൾ ലഭിക്കും. പിന്നീട് 300 രൂപക്ക് മുകളിൽ റീചാർജ് ചെയ്യുേമ്പാൾ ഇൗ വൗച്ചറുകൾ ഉപയോഗിക്കാം. ഇതിനൊപ്പം 2700 രൂപയുടെ 5 ഷോപ്പിങ് കൂപ്പണുകളും നൽകും. െഎഡിയയുടെ പാട്നർ സ്റ്റോറുകളും വെബ്സൈറ്റുകളിലും ഉപയോഗിക്കാവുന്നതാണ് കൂപ്പണുകൾ.
ഇതിനൊപ്പം മൈ െഎഡിയ ആപ് വഴി റീചാർജ് ചെയ്യുന്നവർക്ക് 200 രൂപയുടെ കാഷ്ബാക്ക് ഒാഫറും ലഭിക്കും. ഫെബ്രുവരി 10 വരെയാണ് ഒാഫർ കാലാവധി. 398 രൂപയുടെ റീചാർജിൽ അൺലിമിറ്റഡ് കോളുകളും പ്രതിദിനം 1 ജി.ബി ഡാറ്റയും 100 എസ്.എം.എസുകളുമാണ് െഎ.ഡിയ നൽകുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
