ഐഫോണിന് വൻ വിലക്കുറവുമായി ആപ്പിൾ
text_fieldsഐഫോൺ x ആറിന് വൻ വിലക്കുറവുമായി ആപ്പിൾ. ഐഫോൺ X ആറിൻെറ 64 ജി.ബി പതിപ്പിന് 59,990 രൂപയാണ് വില. നേരത്തെ ഇതിന് 76,900 രൂപയ ായിരുന്നു വില. മോഡലിൻെറ 128 ജി.ബി പതിപ്പിന് 64,900 രൂപയും 256 ജി.ബി പതിപ്പിന് 74,900 രൂപയുമാണ് പുതുക്കിയ വില. നേരത്തെ ഇവ യഥാക്രമം 81,900 രൂപയും 91,900 രൂപയുമായിരുന്നു.
എച്ച്.ഡി.എഫ്.സി കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുേമ്പാൾ 10 ശതമാനം അധിക ഡിസ്കൗണ്ടും ആപ്പിൾ നൽകുന്നുണ്ട്. ഐഫോൺ X ആറിൻെറ 64 ജി.ബി പതിപ്പിന് 53,900 രൂപയാണ് എച്ച്.ഡി.എഫ്.സി കാർഡ് ഉപയോഗിച്ച് വാങ്ങുേമ്പാൾ വില. ഏപ്രിൽ അഞ്ച് മുതൽ ചുരുങ്ങിയ കാലത്തേക്കായിരിക്കും കുറഞ്ഞ വിലയിൽ ഐഫോൺ ലഭിക്കുക.
ഐഫോൺ XS സീരിസിൽ പുറത്തിറക്കിയ മോഡലാണ് XR. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന് എച്ച്.ഡി ഡിസ്പ്ലേ. 12 മെഗാപിക്സൽ പിൻ കാമറ, 7 മെഗാപിക്സൽ മുൻ കാമറ എന്നിവയെല്ലാമാണ് സവിശേഷതകൾ. സ്മാർട്ട് എച്ച്.ഡി.ആർ, പോർട്രയിറ്റ് മോഡ്, ഡെപ്റ്റ് കൺട്രോൾ, അനിമോജി, മെമോജി തുടങ്ങിയവെയല്ലാമാണ് X ആറിൻെറ കാമറയിലെ സവിശേഷതകൾ. ഫേസ് ഐ.ഡി ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.