മോഷണകുറ്റവും; വാവേയ്​യെ വിടാതെ യു.എസ്​ 

12:47 PM
14/02/2020
HUWAI

വാഷിങ്​ടൺ: ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമ്മാതാക്കളായ വാവേയ്​ക്കെതിരെ മോഷണകുറ്റവുമായി യു.എസ്​. അമേരിക്കൻ കമ്പനികളുടെ വ്യാപാര രഹസ്യങ്ങൾ വാവേയ്​ ചോർത്തിയെന്ന്​ ആരോപിച്ചാണ്​ കേസ്​. വാവേയുമായി കരാറുള്ള യു.എസ്​ ടെക്​നോളജി കമ്പനികളുടെ വ്യാപാര രഹസ്യങ്ങളായ സോഴ്​സ്​ ​േകാഡ്​, റോബോട്ട്​ ടെക്​നോളജി എന്നിവ ചൈനീസ്​ ടെക്​ ഭീമൻ ചോർത്തിയിട്ടുണ്ടെന്നാണ്​ ആരോപണം.

എന്നാൽ, വാവേയ്​ ആരോപണങ്ങൾ നിഷേധിച്ചു. അമേരിക്കൻ കമ്പനികളുടെ വ്യാപാരം പിടിച്ചെടുത്തതിനാലാണ്​ അകാരണമായി പ്രതികാര നടപടി സ്വീകരിച്ചതെന്ന്​ വാവേയ്​ പ്രതികരിച്ചു.

വാവേയുടെ ചീഫ്​ ഫിനാൻഷ്യൽ ഓഫീസർ മെങ്​ വാൻഷു കാനഡയിൽ ഇപ്പോഴും തടങ്കലിലാണ്​. വാൻഷുവിനെ ​അമേരിക്കക്ക്​ കൈമാറാനുള്ള കാനഡയുടെ നീക്കത്തിനെതിരെ ഇപ്പോഴും നിയമപോരാട്ടം നടക്കുകയാണ്​. യു.എസ്​ നിയമങ്ങൾ ലംഘിച്ചുവെന്ന്​ ആരോപിച്ചാണ്​ വാൻഷുവിനെതിരെ കേസ്​. എന്നാൽ, ആരോപണങ്ങൾ അവർ നിഷേധിച്ചിരുന്നു. 

Loading...
COMMENTS