യു.എസ് സർക്കാറിനെതിരെ നിയമനടപടികളുമായി വാവെയ്
text_fieldsന്യൂയോർക്: ചൈനീസ് ഇലക്ട്രോണിക് കമ്പനിയായ വാവെയ് അമേരിക്കൻ സർക്കാറിനെതി രെ കേസ് ഫയൽ ചെയ്തു. ഇതോടെ അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന വ്യാപാരയുദ്ധം പുതിയ തലത്തിലെത്തി. അമേരിക്കയുടെ നിർദേശത്തെ തുടർന്ന് വാവെയ് ഉപമേധാവിയെ കാനഡയിൽ അറസ്റ്റ് ചെയ്ത സംഭവം നേരത്തെ വിവാദമായിരുന് നു.
തങ്ങളുടെ ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ ഏർപ്പെടുത്തിയ വിലക്കിനെതിരെയാണ് കമ്പനി നിയമ നടപടി തുടങ്ങിയത്. വിലക്കിനെ സാധൂകരിക്കാൻ തക്ക തെളിവുകൾ ഹാജരാക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് സൂചിപ്പിച്ച കമ്പനി, തങ്ങൾക്ക് ചൈനീസ് സർക്കാറുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.
കമ്പനിയുടെ യു.എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന ടെക്സാസിലെ പ്ലാനോ കോടതിയിലാണ് കേസ് നൽകിയത്. ദേശസുരക്ഷ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് വാവെയ് ഉൽപന്നങ്ങൾക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയത്.
ലോകത്തെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷൻ ഉപകരണ, സേവന കമ്പനികളിലൊന്നാണ് ചൈന ആസ്ഥാനമായ വാവെയ്.
മുൻ മിലിറ്ററി എൻജിനീയർ റെൻ സെങ്ഫീ 1987ലാണ് കമ്പനി സ്ഥാപിച്ചത്. ചൈനീസ് സർക്കാറുമായി ബന്ധപ്പെട്ട കമ്പനിയാണെന്ന് ദീർഘകാലമായി ആക്ഷേപം കേൾക്കുന്നുണ്ട്. തങ്ങളുടെ ടെലികോം ഉപകരണങ്ങൾ ഉപയോഗിച്ച് ബെയ്ജിങ്ങിന് വേണ്ടി ചാരപ്പണി നടത്തുകയാണെന്നാണ് പ്രധാന ആരോപണം. അമേരിക്കയുടെ ആശങ്കയും ഇതുതന്നെ.
ചൈനീസ് സർക്കാറിെൻറ ഉടമസ്ഥതയിലോ, നിയന്ത്രണത്തിലോ സ്വാധീനത്തിയോ ഉള്ള കമ്പനിയല്ല വാവെയ് എന്ന് ചീഫ് ലീഗൽ ഒാഫിസർ സോങ് ല്യുപിങ് വ്യക്തമാക്കി. കൃത്യമായ സുരക്ഷ സംവിധാനങ്ങളാണുള്ളത്. തെറ്റായ, തെളിവില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കൻ നടപടിയെന്നും അദ്ദേഹം സൂചിപ്പിച്ചു.