െഎ​ഫോ​ണി​ൽ​നി​ന്ന്​  പു​തു​വ​ത്സ​രാം​ശം​സ; വാ​വെ​യ്  ജീ​വ​ന​ക്കാ​ർ പു​ലി​വാ​ലു പി​ടി​ച്ചു​

23:29 PM
04/01/2019
hUWAI

 ബെ​യ്​​ജി​ങ്​: അ​മേ​രി​ക്ക​ൻ ​നി​ർ​മാ​താ​ക്ക​ളാ​യ ​െഎ​ഫോ​ണും ചൈ​നീ​സ്​ ഭീ​മ​ന്മാ​രാ​യ വാ​വെ​യും ത​മ്മി​ലു​ള്ള ടെ​ക്​ പോ​ര്​ ബി​സി​ന​സ്​ ലോ​ക​ത്ത്​ അ​ങ്ങാ​ടി​പ്പാ​ട്ടാ​ണ്. ​​െഎ​ഫോ​ണി​​െൻറ വി​പ​ണി കൈ​യ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വാ​വെ​യ്​​ക്ക്​ പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ അ​മ​ളി പ​റ്റി. സ്​​ഥാ​പ​ന​ത്തി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ർ, ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്കാ​യി സ്വ​ന്തം ​െഎ​േ​ഫാ​ൺ വ​ഴി വാ​വെ​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പു​തു​വ​ത്സ​രാ​ശം​സ​ക​ൾ അ​യ​ച്ചു.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം ആ​ശം​സ വൈ​റ​ലാ​യ​തോ​ടെ​യാ​ണ്​ വാ​വെ​യ്​ അ​ധി​കൃ​ത​ർ​ക്ക്​ സം​ഭ​വം പി​ടി​കി​ട്ടി​യ​ത്. ജീ​വ​ന​ക്കാ​ൻ ആ​ശം​സ​ക​ള​യ​ച്ച​ത്​ െഎ​ഫോ​ണി​ൽ​നി​ന്നാ​ണ്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യു​ട​ൻ ട്വീ​റ്റ്​ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും  വാ​വെ​യ്​ ജീ​വ​ന​ക്കാ​ർ​വ​രെ ​െഎ​ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന സ്​​​ക്രീ​ൻ ഷോ​ട്ടു​ക​ൾ വ്യാ​പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. ‘വ​ലി​യ ക​ർ​ത്ത​വ്യം’ ചെ​യ്​​ത ര​ണ്ടു​പേ​രെ​യും ഒ​ടു​വി​ൽ മ​ാ​നേ​ജ്​​മ​െൻറ്​ കൈ​കാ​ര്യം ചെ​യ്​​തു.

Loading...
COMMENTS