Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപഞ്ച്​ഹോൾ...

പഞ്ച്​ഹോൾ ഡിസ്​പ്ലേയുമായി വാവേയ്​ ടാബ്​ലെറ്റ്​

text_fields
bookmark_border
MATE-20
cancel

സാംസങ്​ ഗാലക്​സി ടാബ്​ 6, ഐപാഡ്​ പ്രോ തുടങ്ങിയവക്ക്​ വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ട്​ വാവേയുടെ പുതിയ ടാബ്​ലെറ്റ്​. മീഡിയപാഡ്​ എം 7/ വാവേയ്​ മേറ്റ്​പാഡ്​ പ്രോ ഇവയിലേതെങ്കിലുമൊന്നാവും ടാബ്​ലെറ്റിൻെറ പേരെന്നാണ്​ റിപ്പോർട്ടുകൾ​. ഡിസൈനിൽ ആപ്പിൾ ഐപാഡ്​ പ്രോയോടാണ്​ ​വാവേയുടെ ടാബ്​ലെറ്റിന്​ സാമ്യം.

പഞ്ച്​ഹോൾ സെൽഫി കാമറയുമായിട്ടാണ്​ ടാബ്​ലെറ്റ്​ വിപണിയിലെത്തുന്നത്​. പഞ്ച്​ഹോൾ ഡിസ്​പ്ലേ മികച്ച സ്​ക്രീൻ ടു ബോഡി റേ​ഷ്യോ ടാബ്​ലെറ്റിന്​ നൽകുന്നുണ്ട്​. എൽ.ഇ.ഡി ഫ്ലാഷിനൊപ്പം ഇരട്ട കാമറകളാണ്​ പിന്നിൽ നൽകിയിരിക്കുന്നത്​. കിരിൻ 990 ചിപ്​സെറ്റാവും കരുത്ത്​ പകരുക. എട്ട്​ ജി.ബി വരെ റാമും 256 ജി.ബി സ്​റ്റോറേജും ടാബ്​ലെറ്റിന്​ ഉണ്ടാവുമെന്നാണ്​ റിപ്പോർട്ടുകൾ.

ഇൻ ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ സെൻസറാണ്​ സുരക്ഷക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്​​. ടൈപ്പ്​ സി യു.എസ്​.ബി പോർട്ടും ഉണ്ട്​​. നാല്​ മാസം മുമ്പാണ്​ വാവേയ്​ മീഡിയപാഡ്​ എം 6 പുറത്തിറക്കിയത്​. മാസങ്ങൾക്കകം പുതിയ ടാബ്​ലെറ്റ്​ പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
TAGS:huawei tablet Mate 20 pro technology MALAYALM NEWS 
News Summary - Huawei’s next tablet might look like an iPad Pro-Technology
Next Story