അതിവേഗം കുതിക്കുകയാണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി. ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളാണ് ഇന് ത്യൻ വിപണിയിൽ കൂടുതലായി വിറ്റു പോകുന്നത്. ഇതു മനസിലാക്കി ഇന്ത്യൻ വിപണിയിൽ സ്വാധീനം ഉറപ്പിക്കുന്നതിൻെറ ഭാഗമായി പുതിയ ഫോൺ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് എച്ച്.ടി.സി. സ്നാപ്ഡ്രാഗൺ 710 പ്രൊസസറിൻെറ കരുത്തിൽ മിഡ്റേഞ്ച് സ്മാർട്ട്ഫോണായിരിക്കും എച്ച്.ടി.സി പുറത്തിറക്കുക. 6 ജി.ബിയായിരിക്കും ഫോണിൻെറ റാം.
2160x1080 പിക്സൽ റെസലൂഷനിലുള്ള ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാവുക എന്നതാണ് സൂചന. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ എച്ച്.ടി.സി ഓപ്പറേറ്റിങ് സിസ്റ്റമാണ് പുതിയ സ്മാർട്ട് ഫോണിൽ ഉണ്ടാവുക. 128 ജി.ബി വരെയായിരിക്കും പരമാവധി സ്റ്റോറേജ്.
എച്ച്.ടി.സി ഡിസയർ സീരിസിന് കീഴിലോ യു സീരിസിലോയായിരിക്കും ഫോൺ പുറത്തിറങ്ങുക. 2019ൽ തന്നെ എച്ച്.ടി.സിയുടെ പുതിയ ഫോൺ എത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ എച്ച്.ടി.സി ചില ഫോണുകൾക്ക് ആൻഡ്രോയിഡ് പൈ അപ്ഡേറ്റ് നൽകിയിരുന്നു.