യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടലും വിവരചോർച്ചയുമാണ് ഇപ്പോൾ ടെക് ലോകത്തെ സജീവ ചർച്ച വിഷയം. എങ്ങനെയാണ് ട്രംപിന് അനുകുലമായി ഫേസ്ബുക്കിെൻറ ഇടപെടൽ ഉണ്ടായത് എന്നതാണ് സുപ്രധാന ചോദ്യം.
2014ലാണ് അമേരിക്കൻ തെരഞ്ഞെടുപ്പിനെ വരെ സ്വാധീനിച്ച ഫേസ്ബുക്കിലെ ഇടപെടലുകളുടെ തുടക്കം. കേംബ്രിഡ്ജ് യുനിവേഴ്സിറ്റിയിലെ അലക്സാണ്ടർ കോഗൻ നിങ്ങളുടെ വ്യക്തിത്വം ഏതു തരത്തിൽ ആണെന്ന് കണ്ടുപിടിക്കാമെന്ന പേരിൽ പുതിയൊരു ഫേസ്ബുക്ക് ആപ് ഉണ്ടാക്കി. ഏകദേശം 320,000 ആളുകൾ കോഗൻ തയാറാക്കിയ ഇൗ ആപ് ഉപയോഗിച്ചു. പുതിയ ആപ് ഉപയോഗിക്കുേമ്പാൾ അവരുടെയും സുഹൃത്തുക്കളുടെയും ഫേസ്ബുക്ക് വിവരങ്ങൾ കമ്പനിക്ക് ലഭ്യമാകും.
ഇത്തരത്തിൽ ലഭിച്ച വിവരങ്ങൾ കോഗൻ മറിച്ച് വിറ്റു. ഇൗ പ്രൊഫൈൽ വിവരങ്ങൾ വാങ്ങിയവരിൽ ക്രേംബ്രിഡ്ജ് അനാലിറ്റിക്ക എന്ന സ്ഥാപനവും ഉണ്ടായിരുന്നു. അനാലിറ്റിക്ക ഇതിലെ അമേരിക്കകാരുടെ പ്രൊഫൈലുകൾ വിശകലനം ചെയ്ത് ട്രംപിന് അനുകുലമായ വാർത്തകൾ ഇവരുടെ ഫീഡിൽ നൽകി എന്നാണ് ആരോപണം. തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുന്നതിന് ഇത് നിർണായക സ്വാധീനം ചെലുത്തിയെന്നാണ് വാർത്തകൾ.