ഗൂഗിൾ പേ പ്രവർത്തിക്കുന്നത്​ അനുമതിയില്ലാതെയെന്ന്​ ആരോപണം

20:35 PM
10/04/2019
google-pay

ന്യൂഡൽഹി: ഗൂഗിളിൻെറ പേയ്​മ​​െൻറ്​ സിസ്​റ്റം പേ അനുമതിയില്ലാതെയാണ്​ പ്രവർത്തിക്കുന്നതെന്ന്​ ആരോപണം. ഡൽഹി ഹൈകോടതിയാണ്​ ആർ.ബി.ഐക്ക്​ മുമ്പാകെ അനുമതിയില്ലാതെയാണോ ഗൂഗിളിൻെറ പേയ്​മ​​െൻറ്​ ആപ്​ പ്രവർത്തിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചത്​​.

ഗൂഗിൾ പേ, പേയ്​മ​​െൻറ്​ ആൻഡ്​ സെറ്റിൽമ​​െൻറ്​ ആക്​ട്​ ലംഘിച്ചുവെന്ന്​​ ആരോപിച്ച്​ നൽകിയ ഹരജി പരിഗണിക്കു​േമ്പാഴായിരുന്നു കോടതിയുടെ ചോദ്യം. കേന്ദ്രബാങ്കിൻെറ അനുമതിയില്ലാതെയാണ്​ ഗുഗിൾ പേയ്​മ​​െൻറ്​ ആപിൻെറ പ്രവർത്തനമെന്നാണ്​ ഹരജിയിൽ പറയുന്നത്​. ചീഫ്​ ജസ്​റ്റിസ്​ രാജേന്ദ്ര മേനോൻ, ജസ്​റ്റിസ്​ എ.ജെ ഭാമിനി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​.

സംഭവത്തിൽ ആർ.ബി.ഐ, ഗൂഗിൾ എന്നിവർക്ക്​ നോട്ടീസയക്കുകയും ചെയ്​തു. അഭിജിത്ത്​ മിശ്രയെന്നയാളാണ്​ ഹരജി നൽകിയത്​.

Loading...
COMMENTS