രാഷ്ട്രീയം വിട്ടാൽ ഫേസ്ബുക്ക് സി.ഇ.ഒ ആകുമെന്ന് ഹിലരി
text_fieldsസാൻഫ്രാൻസിസ്കോ: രാഷ്ട്രീയം ഉപേക്ഷിച്ച് ഏതെങ്കിലുമൊരു കമ്പനിയുടെ സി.ഇ.ഒ ആകാൻ ക്ഷണിച്ചാൽ ഏതു കമ്പനിയിൽ ചേരുമെന്ന് യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻറനോട് ചോദിച്ചു. ഫേസ്ബുക്ക് എന്ന് മറുപടി നൽകാൻ ഹിലരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് പ്രമുഖ രാജ്യാന്തര മാധ്യമം സിനെറ്റ് റിപ്പോർട്ട് ചെയ്തു.
‘‘ഏറ്റവും വലിയ വാർത്ത പ്ലാറ്റ്ഫോമാണ് േഫസ്ബുക്ക്. ശരിയായാലും തെറ്റായാലുംം ഈ രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും വാർത്ത ലഭിക്കുന്നത് അവിടെനിന്നാണ്’’ -ക്ലിൻറൻ പറഞ്ഞു. സമൂഹത്തെ മാറ്റിമറിക്കുന്നതിൽ സ്വാധീനം ചെലുത്തിയവർക്കു നൽകുന്ന റാഡ്ക്ലിഫ് മെഡൽ സ്വീകരിക്കാൻ ഹാർവഡിലെത്തിയതായിരുന്നു ഹിലരി.
