ഇന്ത്യൻ വിപണിയിൽ ആപ്പിളിന്​ കാലിടറുന്നു

14:12 PM
07/11/2018
i-phone-63

ടെക്​ ലോകത്തെ ഭീമൻമാരായ ആപ്പിളിന്​ ഇന്ത്യയിൽ വൻ തിരിച്ചടിയെന്ന്​ റിപ്പോർട്ട്​. 2017ൽ മൂന്ന്​ മില്യൺ​ ​െഎഫോണുകളാണ്​ ആപ്പിൾ ഇന്ത്യയിൽ വിറ്റത്​. എന്നാൽ, 2018ൽ വിൽപന രണ്ട്​ മില്യണായി കുറഞ്ഞുവെന്നാണ്​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്​. ഉയർന്ന വിലയാണ്​ ഇന്ത്യൻ വിപണിയിൽ ആപ്പിളിന്​ തിരിച്ചടിയാവുന്നത്​.

ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ വില കുറഞ്ഞ ​െഎഫോൺ മോഡലായ XRന്​ ഇന്ത്യയിൽ ഏകദേശം 76,000 രൂപയാണ്​ വില. എന്നാൽ, പ്രീമിയം നിലവാരം പുലർത്തുന്ന ചൈനീസ്​ കമ്പനിയായ​ വൺ പ്ലസി​​െൻറ ഏറ്റവും പുതിയ സ്​മാർട്ട്​ഫോണായ 6ടിക്ക്​ 38,000 രൂപ മാത്രമാണ്​ വില. ഇത്തരത്തിൽ ചൈനീസ്​ കമ്പനികൾ മികച്ച ഫീച്ചറുള്ള സ്​മാർട്ട്​ഫോണുകളുമായി കളം നിറയുന്നത്​ ആപ്പിളിന്​ കനത്ത വെല്ലുവിളിയാണ്​ സൃഷ്​ടിക്കുന്നത്​.

ആപ്പിൾ വിൽക്കുന്ന ഫോണുകളിൽ ഭൂരിപക്ഷവും വില കുറവുള്ള പഴയ ഫോണുകളാണെന്നതും ശ്രദ്ധേയമാണ്​. ​െഎഫോൺ x മുതലുള്ള ​െഎഫോൺ മോഡലുകൾക്ക്​ ഇന്ത്യൻ വിപണിയിൽ അത്ര പ്രിയമില്ല. ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവയും ആപ്പിളിന്​ തിരിച്ചടിയാവുന്നുണ്ട്​. ദീപാവലിയായിട്ടും ആപ്പിളി​​െൻറ സ്​റ്റോ​റുകളിൽ  കാര്യമായ തിരക്കി​ല്ലെന്നാണ്​ റിപ്പോർട്ടുകൾ.

Loading...
COMMENTS