ആമസോണിനെ കബളിപ്പിച്ച്​ 52 ലക്ഷം തട്ടിയെടുത്ത യുവാവ്​ പിടിയിൽ

  • ബോ​ക്​​സ്​ കാ​ലി​യാ​ണെ​ന്ന്​  പ​രാ​തി​പ്പെ​ട്ട​ത്​്​ 225 ത​വ​ണ

  • 166 ത​വ​ണ പ​ണം തി​രി​കെ ല​ഭി​ച്ചു

22:46 PM
11/10/2017
amazon

ന്യൂ​ഡ​ൽ​ഹി: ഒാ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ സൈ​റ്റാ​യ ആ​മ​സോ​ണി​നെ ക​ബ​ളി​പ്പി​ച്ച്​ പ​ണം​ത​ട്ടി​യ യു​വാ​വ്​ പൊ​ലീ​സ്​ പി​ടി​യി​ൽ. ഡ​ൽ​ഹി ത്രി ​ന​​ഗ​ർ സ്വ​ദേ​​ശി​യാ​യ ​​ശി​വം ചോ​പ്ര​യെ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച​ ഡ​ൽ​ഹി പൊ​ലീ​സ്​ അ​റ​സ്​​റ്റു ചെ​യ്​​ത​ത്. ഏ​പ്രി​ൽ-​മേ​യ്​ മാ​സ​ങ്ങ​ളി​ലാ​യി 52 ല​ക്ഷം രൂ​പ​യാ​ണ്​ ഇ​യാ​ൾ സ​മ്പാ​ദി​ച്ച​ത്.

വ്യാ​ജ അ​ക്കൗ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ തെ​റ്റാ​യ വി​ലാ​സ​ത്തി​ലേ​ക്കാ​ണ്​ ഇ​യാ​ൾ വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഒാ​​ർ​ഡ​ർ ചെ​യ്​​തി​രു​ന്ന​ത്. ആ ​വി​ലാ​സ​ത്തി​ൽ  ആ​െ​ള ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​രു​േ​മ്പാ​ൾ വി​ത​ര​ണ​ക്കാ​ര​ൻ വി​ളി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ  മ​റ്റേ​തെ​ങ്കി​ലും വി​ലാ​സ​ത്തി​ൽ​ ഫോ​ൺ എ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. തു​ട​ർ​ന്ന്​  ബോ​ക്​​സ്​ കാ​ലി​യാ​ണെ​ന്നു​പ​റ​ഞ്ഞ്​ ആ​മ​സോ​ണി​ൽ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു ചോ​പ്ര​യു​ടെ പ​തി​വ്.

ഇ​ങ്ങ​നെ 225 ത​വ​ണ​യാ​ണ്​ ഇ​യാ​ൾ പ​രാ​തി​പ്പെ​ട്ട​ത്​്. ഇ​തി​ൽ 166 ത​വ​ണ പ​ണം തി​രി​കെ ല​ഭി​ക്കു​ക​യും ചെ​യ്​​തു. ഒ​ടു​വി​ൽ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ ക​മ്പ​നി പൊ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. മൊ​ബൈ​ൽ ക​ട​ക്കാ​ര​നാ​യ സു​ഹൃ​ത്ത്​ സ​ച്ചി​ൻ ജ​യി​നാ​ണ്​ ഇ​യാ​ൾ​ക്ക്​ വ്യാ​ജ സിം​കാ​ർ​ഡു​ക​ൾ ന​ൽ​കി​യി​രു​ന്ന​ത്.​ 
ത​ട്ടി​പ്പി​ലൂ​ടെ കി​ട്ടി​യ ഫോ​ണു​ക​ൾ ഡ​ൽ​ഹി​യി​ലെ ഗ​ഫാ​ർ  മാ​ർ​ക്ക​റ്റി​ലും ഒ.​എ​ൽ.​എ​ക്​​സ്​ എ​ന്ന ഒാ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റി​ലും  മ​റി​ച്ചു​വി​ൽ​ക്കു​ക​യാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്.​ ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നും 12 ല​ക്ഷം രൂ​പ​യും 19 മൊ​ബൈ​ൽ ഫോ​ണു​ക​ളും 40 ബാ​ങ്ക്​ പാ​സ്​​ബു​ക്കു​ക​ളും പൊ​ലീ​സ്​ ക​ണ്ടെ​ത്തി.

COMMENTS