Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഈ മുഖം ഇപ്പോൾ വൈറൽ;...

ഈ മുഖം ഇപ്പോൾ വൈറൽ; ചിരിപടർത്തി ഹാപ്പി റൈഡർ VIDEO

text_fields
bookmark_border
happy rider viral
cancel

തൂവെള്ള പല്ല്​ കാട്ടി മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്ന സൊമാറ്റോ ഫുഡ്​ ഡെലിവറി ബോയ്​യുടെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്​. ഇത്രയും മനോഹരമായി ചിരിക്കുന്ന യുവാവി​​​െൻറ പിന്നാമ്പുറ കഥകൾ അന്വേഷിച്ച്​ പോയവർക്കെല്ലാവർക്കും അതിലേറെ ചിരിപൊട്ടി എന്ന്​ പറയാം. ഓൺലൈൻ ഫുഡ്​ ഡെലിവെറി കമ്പനി സൊമാറ്റോയുടെ ജീവനക്കാരനായ യുവാവി​​​​െൻറ ചിത്രവും വെച്ച്​ മീമുകളുടെയും ട്രോളുകളുടെയും മേളമാണ്​ ഇപ്പോൾ​. അതേറ്റെടുത്തവരിൽ പുനെ, മഹാരാഷ്​ട്ര പൊലീസും ടിൻഡർ, ലേയ്​സ്​ ഇന്ത്യ പോലുള്ള വലിയ കമ്പനികൾ വരെയുണ്ട്​ എന്നതാണ്​ മറ്റൊരു കൗതുകം.

ടിക്​ടോകിൽ വന്ന ഒരു വിഡിയോ വൻ വൈറലായതിനെ തുടർന്നാണ്​ യുവാവി​​​െൻറ ചിരി സോഷ്യൽ മീഡിയ ഏറ്റെടുത്തത്​​. ജാക്കറ്റും ഹെൽമെറ്റും ധരിച്ച്​ ചിരിതൂകുന്ന യുവാവിനോട്​ മറ്റൊരാൾ ചോദ്യം ചോദിക്കുകയാണ്​. സൊമാറ്റോയിൽ എന്ത്​ കിട്ടും...? അതിൽ സന്തോഷവാനാണോ..? എന്നൊക്കെയാണ്​ ചോദ്യം. അതീവ സന്തോഷവാനായ യുവാവ്​ ചിരിച്ചുകൊണ്ട്​ എല്ലാത്തിനും മറുപടി പറയുകയാണ്​. അവസാനം യുവാവി​​​െൻറ ചിരിയെ കൂടി പ്രശംസിച്ചുകൊണ്ടാണ്​ വിഡിയോ അവസാനിക്കുന്നത്​.

വൈകാതെ സൊമാറ്റോ ചിരിക്കുന്ന റൈഡറിനെ അങ്ങേറ്റെടുത്തു. ട്വിറ്ററിൽ യുവാവി​​​െൻറ ചിത്രം ​പ്രൊഫൈൽ ചിത്രമാക്കിയ സൊമാറ്റോ തങ്ങളുടെ ട്വിറ്റർ ഹാൻഡിൽ ഒരു ഔദ്യോഗിക ഹാപ്പി റൈഡർ ഫാൻ അക്കൗണ്ടാണെന്നും പ്രഖ്യാപിച്ചു. അധികം വൈകാതെ ഇത് എല്ലാവരും ഏറ്റെടുക്കുകയും ചെയ്​തു. ചിരി പടർത്തുന്ന ട്രോളുകളാണ്​ പിന്നീട്​ രൂപപ്പെടാൻ തുടങ്ങിയത്​.

zomato-twitter

ഹെൽമെറ്റ്​ എടുത്ത്​ യാത്ര ചെയ്യു​േമ്പാൾ ട്രാഫിക്​ പൊലീസിനെ കണ്ടാൽ.. എന്ന അടിക്കുറിപ്പിലാണ്​ പുനെ പോലീസ്​ യുവാവി​​​െൻറ ചിത്രം പങ്കുവെച്ചത്​. സാലറി അക്കൗണ്ടിൽ ക്രെഡിറ്റ്​ ആയാലുള്ള ചിരി എന്ന അടിക്കുറിപ്പിലും ചിത്രം പങ്കുവെക്കപ്പെട്ടു. ​എന്തായാലും സൊമാറ്റോയുടെ ‘ചിരിക്കുന്ന’ ഡെലിവറി ബോയ്​ ഇപ്പോൾ ഇന്ത്യയിലാകമാനം വൈറലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zomatoviral video
News Summary - Happy rider’ sparks hilarious memes-technology video
Next Story