Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right‘കൊറോണ...

‘കൊറോണ കവച്​’:കോവിഡ്​ പടരുന്നത്​ തടയാൻ ആപ്പുമായി കേന്ദ്ര സർക്കാർ

text_fields
bookmark_border
CORONA-KAVACH
cancel

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ വ്യാപനം തടയാൻ ആപ്ലിക്കേഷനുമായി കേന്ദ്ര സർക്കാർ. ഇലക്​ട്രോണിക്​സ്​ ആൻഡ് ഐ.ടി മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ്​​ കൊറോണ കവച്​ എന്ന പേരിൽ ആപ്പ്​ പുറത്തിറക്കിയിരിക്കുന്നത്​. കോവിഡ്​ വൈറസ്​ ബാധിച്ചവരെ മാത്രമല്ല അവരുമായി അടുത്തിടപഴകിയവരെയും പുതിയ ആപ്പ്​ ട്രാക്​ ചെയ്​ത്​ പിടിക്കുമെന്നാണ്​ അവകാശവാദം.

കൊറോണ കവചി​ന്റെ ബീറ്റാ വേർഷൻ ആൻഡ്രോയ്​ഡ്​ ഫോണുകൾക്കായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആപ്പിൾ ഫോണുകൾ ഉപയോഗിക്കുന്നവർക്ക്​ ഡൗൺലോഡ്​ ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

ജി.പി.എസ്​ സംവിധാനം ഉപയോഗിച്ചായിരിക്കും ആപ്പ്​ പ്രവർത്തിക്കുക. ആപ്പ്​ ഡൗൺലോഡ്​ ചെയ്​ത ആരെങ്കിലും കോവിഡ്​ 19 ബാധിച്ച ആൾ പോയ സ്ഥലത്ത്​ പോവുകയാണെങ്കിൽ ആപ്പ്​ ഒരു അലേർട്ട്​ നൽകും. ഇതുകൂടാതെ ഉപയോഗിക്കുന്നയാളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും കൊറോണ കവചിലുണ്ട്​.

CORONA-KAVACH-APP

പച്ച, ബ്രൗൺ, മഞ്ഞ, ചുവപ്പ്​ നിറങ്ങളിലുള്ള സൂചകങ്ങൾ ഉപയോഗിച്ചായിരിക്കും ഉപയോക്താക്കളുടെ ആരോഗ്യസ്ഥിതി ആപ്പ്​ അളക്കുക. നമ്മൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്​ പച്ച സൂചകം കാണിച്ചുതരികയാണെങ്കിൽ പൂർണ്ണ ആരോഗ്യവാനെന്ന്​ അർഥം. തവിട്ട്​ നിറമാണെങ്കിൽ ഡോക്​ടറെ കാണണമെന്നും മഞ്ഞയാണെങ്കിൽ എത്രയും പെട്ടന്ന്​ വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നും അർഥമാക്കുന്നു. ഇനി ചുവപ്പാണ്​ കൊറോണ കവച്​ സൂചിപ്പിക്കുന്നതെങ്കിൽ നിങ്ങൾക്ക്​ കോവിഡ്​ 19 ബാധിച്ചുവെന്നും ഉറപ്പാക്കാം.

അതേസമയം, കേന്ദ്ര മന്ത്രാലയം പുറത്തുവിട്ടതാണെങ്കിലും ആപ്പി​ന്റെ പ്രൈവസി പോളിസി വ്യക്​തമാകാത്ത വിധത്തിലാണ്​ നൽകിയിരിക്കുന്നത്​. ആരോഗ്യത്തിന്​ യാതൊരു പ്രശ്​നവുമില്ലെങ്കിൽ ആപ്പ്​ നിങ്ങളുടെ ഫോണി​ന്റെ ജി.പി.എസ്​ സംവിധാനം ഉപയോഗിക്കില്ലെന്ന്​ മാത്രമാണ്​ നൽകിയിരിക്കുന്നത്​. ആപ്പ്​ ഉപയോഗിക്കാൻ ഉപയോക്​താവി​ന്റെ ഫോൺ നമ്പറും ആവശ്യപ്പെടുന്നുണ്ട്​.

കൊറോണ വൈറസുമായി ബന്ധപ്പെട്ട എന്ത്​ വിവരങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും മികച്ച രണ്ട്​ മാധ്യമങ്ങൾ നിലവിൽ - https://www.covid19india.org/ എന്ന സൈറ്റും വേൾഡ്​ ഹെൽത്ത്​ ഒാർഗനൈസേഷ​​​െൻറ ആപ്പുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CORONA KAVACH APPCOVID APP
News Summary - Govt Launches ‘Corona Kavach’ App to Prevent Spread of COVID -TECHNOLOGY NEWS
Next Story