Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightജാഗ്രത; ലോക്കി...

ജാഗ്രത; ലോക്കി റാൻസംവെയർ നിങ്ങളുടെ കമ്പ്യൂട്ടറുകളെ കീഴടക്കും

text_fields
bookmark_border
ജാഗ്രത; ലോക്കി റാൻസംവെയർ നിങ്ങളുടെ കമ്പ്യൂട്ടറുകളെ കീഴടക്കും
cancel

ന്യൂഡൽഹി: ലോക്കി റാൻസംവെയറിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കമ്പ്യൂട്ടറുകളെ ലോക്ക്​ ചെയ്യാൻ ശേഷിയുള്ളതാണ്​ പുതിയ റാൻസംവെയർ. ഇലക്​ട്രോണികസ്​ ​െഎ.ടി സെക്രട്ടറി അജയ്​ കുമാറാണ്​ ഇക്കാര്യം അറിയിച്ചത്​.

ലോക്കി റാൻസംവെയർ ഉപയോഗിച്ച്​ ലോക്ക്​ ചെയ്​ത്​ കമ്പ്യൂട്ടറുകൾ അൺലോക്ക്​ ചെയ്യാൻ അര ബിറ്റ്​കോയിൻ ആയിരിക്കും ഹാക്കർമാർ ആവശ്യപ്പെടുക എന്നും കേന്ദ്ര ​െഎ.ടി മന്ത്രാലയം വ്യക്​തമാക്കി. ഏകദേശം 1.5 ലക്ഷമാണ്​ ഇപ്പോഴത്തെ അര ബിറ്റ്​ കോയിനി​​​െൻറ മൂല്യം.

23 മില്യൺ സന്ദേശങ്ങൾ ഒാൺലൈനിലിലൂടെ റാൻസംവെയർ പ്രചരിപ്പിക്കുന്നതിനായി പ്രവഹിക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ട്​. ചിത്രങ്ങളും ടെക്​സ്​റ്റ്​ ഫയലുകളും സന്ദേശങ്ങൾക്കൊപ്പം പ്രചരിക്കുന്നുണ്ട്​. ചിത്രങ്ങൾ പ്രിൻറ്​ ചെയ്യാനോ സ്​കാൻ ചെയ്യാനോയായിരിക്കും സന്ദേശങ്ങളിൽ ആവശ്യപ്പെടുക. ഇവരുടെ ആവശ്യം അംഗീകരിച്ചാൽ റാൻസംവെയർ നമ്മുടെ കമ്പ്യൂട്ടറുകളെ കീഴടക്കും. ഇമെയിലുകൾ ഒാപ്പൺ ചെയ്യു​േമ്പാൾ ജാഗ്രത പുലർത്തുക എന്നതാണ്​ റാൻസംവെയർ ആക്രമണത്തിൽ നിന്ന്​ രക്ഷപ്പെടാനുള്ള പ്രധാന പോംവഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hackersmalayalam newsLocky RansomwareSpamTechnology News
News Summary - Government issues alert on spread of 'Locky Ransomware-Technology
Next Story