സേർച്ചിങ്ങിൽ മാറ്റങ്ങളുമായി ഗൂഗിൾ
text_fieldsകാലിഫോർണിയ: 20ാം വാർഷികത്തോട് അനുബന്ധിച്ച് മൊബൈലിലുടെയുള്ള സേർച്ചിങ്ങിൽ മാറ്റങ്ങളുമായി ഗൂഗിൾ. ഫേസ്ബുക്കിന് സമാനമായി ന്യൂസ് ഫീഡ് സേവനമാണ് ഗൂഗിൾ പുതുതായി ഉൾപ്പെടുത്തുന്നത്. ഗൂഗിളിെൻറ ഹോംപേജിലെ സെർച്ച് ബാറിന് താഴെ ഉപഭോക്താവിെൻറ താൽപര്യത്തിന് അനുസരിച്ചുള്ള ദൃശ്യങ്ങൾ, ചിത്രങ്ങൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതാണ് പുതിയ രീതി.
യൂസേഴ്സിന് താൽപര്യമുള്ള വിവരങ്ങൾ നൽകുകയാണ് പുതിയ രീതിയിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്. സേർച്ചിങ്ങുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാനും ഇതിലുടെ കഴിയുമെന്നാണ് ഗൂഗിളിെൻറ പ്രതീക്ഷ.
മറ്റ് വെബ്സൈറ്റുകളിൽ ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കി പരമാവധി പേരെ ഗൂഗിളിൽ തന്നെ പിടിച്ച് നിർത്തുക ലക്ഷ്യമിട്ടാണ് കമ്പനി പുതിയ നീക്കം നടത്തുന്നത്. വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് തുടങ്ങിയവയിലെല്ലാം മറ്റ് കമ്പനികളുമായി സഹകരിച്ച് ഗൂഗിൾ സേവനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ടെക് ലോകത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ഗൂഗിളിെൻറ പുതിയ നീക്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
