വിവരങ്ങൾ ചോർന്നെന്ന് സംശയം; ഗൂഗ്ൾ പ്ലസ് പൂട്ടുന്നു
text_fieldsവാഷിങ്ടൺ: സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിെൻറ സോഷ്യൽ നെറ്റ്വർക്കായ ഗൂഗ്ൾ പ്ലസ് അടച്ചുപൂട്ടുന്നു. ബാഹ്യ ശക്തികൾ കടത്തിവിട്ട വൈറസ് അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളെ ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണിതെന്ന് കമ്പനി വ്യക്തമാക്കി. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് ഗൂഗിളിെൻറ സോഷ്യല്‍ മീഡിയ സേവനങ്ങളിലൊന്നായ ഗൂഗ്ള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്ന പ്രഖ്യാപനം.
ഗൂഗ്ള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവും അടച്ചുപൂട്ടലിലേക്ക് നയിച്ചുവെന്ന് ഗൂഗിളിെൻറ ബ്ലോഗ് പോസ്റ്റ് വ്യക്തമാക്കി. ഉപയോക്താക്കളുടെ ഇ-മെയില്‍ അഡ്രസ്, ജനന തീയതി, ലിംഗഭേദം, പ്രൊഫൈല്‍ ഫോട്ടോ, താമസിക്കുന്ന സ്ഥലങ്ങള്‍, തൊഴില്‍ ഉൾപ്പെടെയുള്ള വിവരങ്ങളാണ് സാങ്കേതിക പിഴവുമൂലം പരസ്യമായത്.
ഈ വിവരം അറിഞ്ഞിട്ടും അധികാരികളില്‍നിന്നുള്ള നടപടികളെ ഭയന്ന് അത് പരസ്യപ്പെടുത്താന്‍ ഗൂഗ്ള്‍ മടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, എൻറര്‍പ്രൈസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനം ഗൂഗ്ള്‍ പ്ലസ് തുടരും. കമ്പനികളിലെ ആഭ്യന്തര ആശയവിനിമയങ്ങള്‍ക്കായി ഗൂഗ്ള്‍ പ്ലസ് ഉപയോഗിക്കുന്നതിനാലാണ് ഈ തീരുമാനം. ഫേസ്ബുക്കിന് വെല്ലുവിളി ഉയർത്താൻ 2011ലാണ് ഗൂഗ്ള്‍ പ്ലസ് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
