Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഗൂഗിൾ മാപ്പിൽ വഴി...

ഗൂഗിൾ മാപ്പിൽ വഴി പറഞ്ഞുതരാൻ അമിതാഭ്​​ ബച്ചനെത്തുമോ?

text_fields
bookmark_border
ഗൂഗിൾ മാപ്പിൽ വഴി പറഞ്ഞുതരാൻ അമിതാഭ്​​ ബച്ചനെത്തുമോ?
cancel

അയാൾ കഥയെഴുതുകയാണ്​ എന്ന സിനിമയിൽ ‘നമുക്ക്​ വഴി ചോദിച്ച്​ ചോദിച്ച്​ പോകാം’ എന്ന്​ മോഹൻലാൽ പറയുന്ന രംഗമുണ്ട്​. വർഷങ്ങൾക്ക്​ മുമ്പ്​​ ഒട്ടുമിക്ക സ്​ഥലങ്ങളിലേക്കും ആളുകൾ യാത്ര പോയിരുന്നത്​ ഇപ്രകാരം തന്നെയായിരുന്നു. ഇത്തരത്തിൽ വഴി ചോദിക്കുന്നവരോട്​ തെറ്റിച്ച്​ പറയുന്ന വിദ്വാൻമാരും ഏറെയാണ്​​. എന്നാൽ, ഗൂഗിൾ മാപ്പ്​ വന്നതോടെ ഈ പ്രശ്​നത്തിനെല്ലാം വലിയൊരു അളവിൽ പരിഹാരമായി എന്ന്​ പറയാം. ലോകത്തി​​െൻറ ഏത്​ കോണിലേക്കുമുള്ള വഴി ഈ ആപ്പിൽ പരതിയാൽ കിട്ടും. മലയാളത്തിലടക്കം സ്​ത്രീ ശബ്​ദത്തിൽ വഴി പറഞ്ഞുതരുന്ന സംവിധാനവും ഏ​റെ ഉപകാരപ്രദമാണ്​​.

എന്നാൽ, ഇനി ഗൂഗിൾ മാപ്പിൽ വഴിപറഞ്ഞുതരാൻ ബോളിവുഡ്​ താരം അമിതാഭ്​ ബച്ചൻ വരുമോ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​. ഗുഗിൾ മാപ്പ്​സ്​ ഇന്ത്യ അധികൃതർ നാവിഗേഷൻ സംവിധാനത്തിന്​ ശബ്​ദം നൽകാൻ സാക്ഷാൽ ബച്ചനെ സമീപിച്ചതായാണ്​ റിപ്പോർട്ട്​. അതേസമയം, നിലവിൽ ഇ​ദ്ദേഹം ഗൂഗിളുമായി കരാർ ഒപ്പിട്ടിട്ടില്ല. കരാറുവെച്ച്​ കഴിഞ്ഞാൽ അദ്ദേഹം വീട്ടിൽനിന്ന്​ ശബ്​ദം നൽകി അയച്ചുകൊടുക്കുമെന്നാണ്​ വിവരം​​. ലഗാനടക്കമുള്ള പല  സിനിമകൾക്കും ആഖ്യാതം നൽകിയിട്ടുള്ള​ ബച്ചൻ മികച്ച ശബ്​ദത്തി​​െൻറ ഉടമകൂടിയായാണ്​ അറിയപ്പെടുന്നത്​.

ഇത്​ ആദ്യമായല്ല ഗൂഗിൾ മാപ്പ് വ്യത്യസ്​ത ശബ്​ദംതേടി​ ബോളിവുഡിന്​ പിന്നാലെ പോകുന്നത്​. 2018ൽ ആമിർ ഖാനുമായി സഹകരിച്ച് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിൽ നിന്നുള്ള ഫിറംഗി എന്ന കഥാപാത്രം ഉപയോഗിച്ചിരുന്നു.

കോവിഡുമായി ബന്ധപ്പെട്ട്​ ഗൂഗിൾ മാപ്പ്​ പുതുതായി ഒരുപാട്​ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. ജനങ്ങൾ തിങ്ങിനിറഞ്ഞ റോഡുകൾ, കോവിഡ്​ പരിശോധന കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VoiceNavigationgoogle mapActor Amitabh BachanTechnology News
News Summary - Google Maps approaches Bollywood star Amitabh Bachchan for voice navigation
Next Story