ഗൂഗ്ൾ മാപ്പ് ഇനി മുതൽ മലയാളവും പറയും. മലയാളത്തിൽ വഴി പറഞ്ഞു തരുന്ന സംവിധാനം ഗൂഗ്ൾ മാപ്പിലും അവതരിപ്പിച്ചു. രണ്ടാഴ്ചക്ക് മുമ്പാണ് മലയാളവും കൂടി ഉൾപ്പെടുന്ന അപ്ഡേറ്റ് ഗൂഗ്ൾ പുറത്തിറക്കിയത്.
ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ബംഗാളി, ഗുജറാത്തി, കന്നഡ, തെൽങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകൾ പുതുതായി മാപ്പിൽ ഉൾപ്പെടുത്തിയതായി ഗൂഗ്ൾ അറിയിച്ചു.മാപ്പിെൻറ ഡെസ്ക്ടോപ്പ് മൊബൈൽ വേർഷനുകളിൽ മലയാളം ലഭ്യമാകും. മാപ്പിലെ സെറ്റിങ്സിൽ ഭാഷ മലയാളമാക്കി മാറ്റിയാൽ പുതിയ സേവനം ആസ്വദിക്കാനാവും.