ഗൂഗിൾ മാപ്പ് ചതിച്ചാശാനേ; യു.എസിൽ ചെളിയിൽ കുടുങ്ങിയത് നൂറിലധികം കാറുകൾ
text_fieldsഡെന്നവർ: യാത്രകൾ എളുപ്പമാക്കാൻ ഡ്രൈവർമാർ സാധാരണയായി ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്. ഇതാണ് യു.എസിലെ കോളറ ാഡോയിലെ ചില ഡ്രൈവർമാരും ചെയ്തത്. ഡെന്നവർ ഇൻറർനാഷണൽ എയർപോർട്ടിൽ എത്താനായി ഗൂഗിൾ മാപ്പ് നോക്കി വാഹനമോടി ച്ചു. എന്നാൽ, ഇടുങ്ങിയ ചെളി നിറഞ്ഞ വഴിയാണ് ഗൂഗിൾ ഇവർക്ക് കാണിച്ച് കൊടുത്തത്. ഈ വഴിയിലൂടെ വാഹനം ഓടിച്ച 100ഓളം കാറുകളാണ് ചെളിയിൽ പൂണ്ടുപോയത്.
പ്രധാനപാതയിൽ ഗതാഗത കുരുക്ക് വന്നതിെന തുടർന്നാണ് ഗൂഗിൾ മാപ്പിനോട് ഡ്രൈവർമാർ മറ്റ് വഴികൾ തേടിയത്. ഇതിനായി ഗൂഗിൾ മാപ്പ് കാണിച്ച് കൊടുത്ത വഴിയിലൂടെ യാത്ര ചെയ്തവർക്കാണ് മുട്ടൻ പണി കിട്ടിയത്. ചെളിയിൽ വാഹനങ്ങൾ കുടുങ്ങിയതോടെ പലർക്ക് കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്താൻ സാധിച്ചില്ല. ഫോർ വീൽ ഡ്രൈവ് സൗകര്യമുള്ള ചില വാഹനങ്ങൾ സാഹസികമായി ചെളിയിൽ നിന്ന് കയറി യാത്ര തുടർന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാറുകൾ ചെളിയിൽ നിന്ന് നീക്കിയത്.
അതേസമയം, ഗൂഗിൾ മാപ്പിന് തെറ്റ് പറ്റിയിട്ടില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. മോശം കാലവസ്ഥയും കനത്ത മഴയുമാണ് റോഡിനെ മോശമാക്കിയെതെന്നാണ് അധികൃതർ പറയുന്നത്.