Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവരവറിയിച്ച്​ ഗൂഗിൾ...

വരവറിയിച്ച്​ ഗൂഗിൾ പിക്​സൽ 3 സീരിസ്​ ഫോണുകൾ

text_fields
bookmark_border
google-pixal-23
cancel

ഗൂഗിൾ ഫ്ലാഗ്​ഷിപ്പ്​ സ്​മാർട്ട്​ഫോണുകളായ പിക്​സൽ 3, 3 എക്​സ്​ എൽ എന്നിവ പുറത്തിറക്കി. ന്യൂയോർക്കിൽ നടന്ന ചടങ്ങിലായിരുന്ന സ്​മാർട്ട്​ഫോണുകൾ പുറത്തിറക്കിയത്​. ഇതിനൊപ്പം പിക്​സൽ സ്ലേറ്റ്​ എന്ന പേരിൽ പുതിയ ക്രോം ബുക്ക്​ ടാബ്​ലെറ്റും ഗൂഗിൾ ഹോം ഹബ്​ എന്ന പേരിൽ സ്​മാർട്ട്​ സ്​പീക്കറും പുറത്തിറക്കിയിട്ടുണ്ട്​.

ഗൂഗിൾ പിക്​സൽ 3, 3 എക്​സ്​ എൽ
6.3 ഇഞ്ച്​ ഒ.എൽ.ഇ.ഡി നോച്ച്​ ക്യു.എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ പിക്​സൽ 3 എക്​സ്​ എല്ലിന്​ നൽകിയിരിക്കുന്നത്​. 553 പി.പി.​െഎയാണ്​ പിക്​സൽ ഡെൻസിറ്റി. ഗോറില്ല ഗ്ലാസ്​ 5​​െൻറ സംരക്ഷണവും എച്ച്​.ഡി.ആർ സപ്പോർട്ടും ഡിസ്​പ്ലേക്ക്​ നൽകിയിരിക്കുന്നു. ക്വാൽകോമി​​െൻറ സ്​നാപ്​ഡ്രാഗൺ 845 പ്രൊസസറാണ്​ പിക്​സൽ 3 എക്​സ്​ എല്ലിന്​ കരുത്ത്​ പകരുന്നത്​. 4 ജി.ബി റാമിലെത്തുന്ന ഫോണിന്​ 64 ജി.ബി/128 ജി.ബി സ്​റ്റോറേജ്​ വേരിയൻറുകളുണ്ട്​. 3,430 എം.എ.എച്ചാണ്​ ബാറ്ററി. യു.എസ്​.ബി ടൈപ്പ്​ സി, ബ്ലൂടുത്ത്​ 5.0, എൻ.എഫ്​.സി, ഗൂഗിൾ കാസ്​റ്റ്​ എന്നിവയാണ്​ പ്രധാന പ്രത്യേകതകൾ. 12 മെഗാപിക്​സലി​​െൻറ കാമറയാണ്​ പിന്നിൽ നൽകിയിരിക്കുന്നത്​. 8 മെഗാപിക്​സലി​േൻറതാണ്​ സെൽഫി കാമറ.

google-pixal

5.5 ഇഞ്ച്​ ഡിസ്​പ്ലേയിലാണ്​ പിക്​സൽ 3 വിപണിയിലെത്തുക. ഫുൾ എച്ച്​.ഡി പ്ലസ്​ ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയുടെ പിക്​സൽ ഡെൻസിറ്റി 443 പി.പി.​െഎയാണ്​. 2,915 എം.എ.എച്ചി​​െൻറ ബാറ്ററിയാണ്​ പിക്​സൽ 3ക്ക്​ ഉള്ളത്​. വയർലെസ്സ്​ ചാർജർ, യു.എസ്​.ബി-സി ഇയർബഡ്​സ്​, ഫാബ്രിക്​ കേസ്​ എന്നിങ്ങനെ ചില ആക്​സസറികളും ഫോണിനൊപ്പം ഗൂഗിൾ പുറത്തിറക്കുന്നുണ്ട്​. 779 ഡോളറിലാണ്​ പിക്​സൽ 3 യുടെ വില ആരംഭിക്കുന്നത്​. നവംബർ ഒന്ന്​ മുതൽ ഇന്ത്യയുൾപ്പടെയുള്ള വിപണികളിൽ ഫോണെത്തും.

ഗൂഗിളി​​െൻറ പുതിയ ടാബ്​ലെറ്റാണ്​ പിക്​സൽ ​സ്​​​ലേറ്റ്​. ക്രോം ഒ.എസ്​ ഉപയോഗിച്ചാണ്​ ടാബ്​ലെറ്റിൻറ പ്രവർത്തനം. മുൻവശത്തെ രണ്ട്​ സ്​പീക്കറുകൾ, പവർ ബട്ടൺ, ഫിംഗർപ്രിൻറ്​ സ്​കാനർ, 8 മെഗാപിക്​സലി​​െൻറ മുൻ പിൻ കാമറകൾ എന്നിവയാണ്​ ടാബ്​ലെറ്റി​​െൻറ പ്രധാന പ്രത്യേകതകൾ.

ബിൽറ്റ്​ ഇൻ ഡിസ്​പ്ലേയുമായെത്തുന്ന ഗുഗിളി​​െൻറ സ്​മാർട്ട്​ സ്​പീക്കൾ സിസ്​റ്റമാണ്​ ഗൂഗിൾ ഹോം ഹബ്​. സ്വകാര്യതയെ പരിഗണിച്ച്​ ഗൂഗിൾ ഹോം ഹബിൽ കാമറ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല. ഒക്​ടോബർ 22 മുതൽ ​ഗൂഗിൾ ഹോം ഹബ്​ അമേരിക്കയിൽ വിൽപനക്കെത്തും. എകദേശം 11,000 രൂപയായിരിക്കും വില. എന്നാൽ, സ്​മാർട്ട്​ സ്​പീക്കർ ഇന്ത്യയിൽ എപ്പോൾ വിപണിയിലെത്തുമെന്ന്​ ഗൂഗിൾ വ്യക്​തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesgoogle pixalmalayalam newsPixal 3Pixal 3 XLTechnology News
News Summary - Google just announced its new phone, the Pixel 3-Technology
Next Story