Top
Begin typing your search above and press return to search.
Madhyamam
    keyboard_arrow_down
    Login
    exit_to_app
    exit_to_app
    Homechevron_rightTECHchevron_rightTech Reviewschevron_rightടിക്​ടോക്കിനെ...

    ടിക്​ടോക്കിനെ രക്ഷിക്കാൻ ഗൂഗിൾ; ഒഴിവാക്കിയത്​ 80 ലക്ഷം നെഗറ്റീവ്​ റിവ്യൂകൾ

    text_fields
    bookmark_border
    ടിക്​ടോക്കിനെ രക്ഷിക്കാൻ ഗൂഗിൾ; ഒഴിവാക്കിയത്​ 80 ലക്ഷം നെഗറ്റീവ്​ റിവ്യൂകൾ
    cancel

    യൂട്യൂബ്​ ആരാധകർ ഒന്നടങ്കം നെഗറ്റീവ്​ റിവ്യൂമായി വന്നപ്പോൾ ടിക്​ടോക്കി​​െൻറ റേറ്റിങ്ങ്​ ഒ​റ്റദിവസം കൊണ്ടാണ്​ കൂപ്പുകുത്തിയത്​. 4.7 റേറ്റങ്ങിൽനിന്നായിരുന്നു 1.2ലേക്കുള്ള പതനം. ഇതോടെ ടിക്​ടോക്കിനെ രക്ഷിക്കാൻ ഗൂഗിളിന്​ തന്നെ ഇടപെടേണ്ടി വന്നു. ഇതി​​െൻറ ഭാഗമായി 80 ലക്ഷത്തിലേറെ നെഗറ്റീവ്​ റിവ്യുകളാണ്​ ​​േപ്ലസ്​റ്റോറിൽനിന്ന്​ നീക്കിയത്​. 

    നിലവില്‍ പ്ലേ സ്​റ്റോറില്‍ 20 ദശലക്ഷം റിവ്യുകളാണ് ടിക്ടോക്കിനുള്ളത്. ഏറ്റവും കുറഞ്ഞ 1.2 റേറ്റിംഗിലെത്തിയപ്പോള്‍ ടിക്ടോക്കിന് 28 ദശലക്ഷം റിവ്യൂകളുണ്ടായിരുന്നു. ഏകദേശം 80 ലക്ഷത്തിലേറെ റിവ്യൂകള്‍ ഇപ്പോൾ കാണാനില്ല. ഇതിന് പിന്നാലെ ടിക്ടോക്കി​​െൻറ റേറ്റിംഗ് 4.4ലേക്ക് കുതിച്ചുയരുകയും ചെയ്തു. 

    രാജ്യത്ത്​ കോവിഡ്​ 19 പ്രതിരോധിക്കാൻ പോരാട്ടം നടക്കവേയാണ്​ വെർച്വൽ ലോകത്ത്  ടിക്​ടോക്​ - യൂട്യൂബ്​ ആരാധകർ തമ്മിലെ യുദ്ധം അരങ്ങേറിയത്​​. യൂട്യൂബ്​ കണ്ടൻറ്​ ക്രിയേറ്റർമാർക്കെതിരെ ആമിർ സിദ്ദിഖി എന്ന ടിക്​ടോക്​ സെലിബ്രിറ്റി സംസാരിക്കുന്ന വിഡിയോയെ അജയ്​ നഗർ എന്ന യൂട്യൂബർ നിശിതമായി വിമർശിക്കുകയും സിദ്ദീഖിയെ കളിയാക്കുകയും ചെയ്​തതോടെയാണ്​ പ്രശ്​നങ്ങൾക്ക്​ തുടക്കമാവുന്നത്​. ടിക്​ടോക്​ യൂസർമാരെ റോസ്​റ്റ്​​ ചെയ്​ത് (കളിയാക്കി)​ അജയ്​ നഗറി​​​​െൻറ കാരിമിനാറ്റി എന്ന ചാനൽ അപ്​ലോഡ്​ ചെയ്​ത​ വിഡിയോ യൂട്യൂബി​​​​​െൻറ നിബന്ധനകൾ ലംഘിച്ചു എന്ന്​ കാട്ടി പ്ലാറ്റ്​ഫോമിൽനിന്ന്​ നീക്കം ചെയ്​തു. കാരിമിനാറ്റിയുടെ വിഡിയോയിൽ വ്യക്​തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്നാണ്​ യൂട്യൂബ്​ കണ്ടെത്തിയത്​.

    പിന്നാലെ ട്വിറ്ററിൽ #justiceforcarry, #bringbackcarrysvideo, #shameonyoutube എന്നീ ഹാഷ്​ടാഗുകൾ തരംഗമാവാൻ തുടങ്ങി. കാരിമിനാറ്റിയുടെ വിഡിയോ ചിലർ കൂട്ടമായി റിപ്പോർട്ട്​ ചെയ്​തതോടെയാണ്​ യൂട്യൂബിന്​ പിൻവലിക്കേണ്ടി വന്നത്​. 1.8 കോടി സബ്​സ്​ക്രൈബർമാരുള്ള കാരിമിനാറ്റി എന്ന ചാനലിനെ പിന്തുണച്ച്​ ലക്ഷക്കണക്കിനാളുകൾ സമൂഹമാധ്യമങ്ങളിൽ ടിക്​ടോക്കിനെതിരെ തിരിഞ്ഞു.

    #BanTikTokInIndia, #justiceforcarry, #bringbackcarrysvideo, #shameonyoutube തുടങ്ങിയ ഹാഷ്​ടാഗുകൾ ട്വിറ്ററിൽ ട്ര​​ൻറിങ്ങായി മാറി​. ഇതോടെപ്പാണ്​ ​േപ്ലസ്​റ്റോറിൽ ടിക്​​േടാക്കി​​െൻറ റേറ്റിങ്ങും കുത്തനെ താഴ്ന്നത്​. റേറ്റിങ്​ വീണ്ടും ഉയർന്നെങ്കിലും യൂട്യൂബ്​ ആരാധകർ ഇ​തിനോട്​ എങ്ങനെ പ്രതികരിക്കുമെന്ന്​ കാത്തിരുന്നു കാണേണ്ടി വരും.

    Show Full Article
    TAGS:tiktok youtube carriminatty rating 
    Next Story