മധുരപലഹാരങ്ങളുടെ പേര് ഗൂഗ്ൾ ഉപേക്ഷിക്കുന്നു; പുതിയത് ‘ആൻഡ്രോയിഡ് 10’
text_fieldsഗൂഗ്ളിെൻറ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിെൻറ പുതു പതിപ്പുകളുടെ പേരുകൾ ഇനി മധുരപലഹാരങ്ങളുടേ തല്ല. ആൻഡ്രോയിഡ് 10 എന്നായിരിക്കും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിെൻറ പേര്. ഗൂഗ്ൾ ഔദ്യോഗിക ബ്ലോഗിലൂട െയാണ് ഇക്കാര്യം അറിയിച്ചത്. ഇനി വരുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിനും ഈ രീതിയിൽ നമ്പറുകളായിരിക്കും നൽകുക.
പുതിയ ലോഗോയുമായിട്ടാണ് ആൻഡ്രോയിഡ് 10െൻറ വരവ്. ലോഗോ മാറ്റങ്ങളോടെ ആഴ്ചകൾക്കുള്ളിൽ ആൻഡ്രോയിഡ് 10നെ ഗൂഗ്ൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അടുത്ത വർഷം പുറത്തിറക്കുന്ന ഗൂഗ്ളിെൻറ പതിപ്പിന് ആൻഡ്രോയിഡ് 11 എന്നായിരിക്കും പേര്. ആൻഡ്രോയിഡിെൻറ ആദ്യ പതിപ്പ് 1.5ന് കപ്പ്കേക്ക് എന്നായിരുന്നു പേര്. പിന്നീട് വന്ന പതിപ്പുകൾക്ക് ഡോണട്ട്, എക്ലയർ, ജിഞ്ചർബ്രെഡ്, ഐസ്ക്രീംസാൻഡ്വിറ്റ് തുടങ്ങിയ മധുപലഹാരങ്ങളുടെ പേരുകളാണ് നൽകിയത്.