ഇൻകോഗ്​നിറ്റോ വിൻഡോയിലെ പഴുതുകളടച്ച്​ ഗൂഗ്​ൾ

15:03 PM
19/07/2019
incognito-window-19-07-19

ക്രോം ബ്രൗസറിലെ ഇൻകോഗ്​നിറ്റോ വിൻഡോയിലെ പഴുതുകളടച്ച്​ കൂടുതൽ സുരക്ഷയൊരുക്കാൻ ഒരുങ്ങി ഗൂഗ്​ൾ. നിലവിൽ ഇൻകോഗ്​നിറ്റോ വിൻഡോ ഉപയോഗിച്ച്​ എപ്പോ​ഴെല്ലാം ആളുകൾ ബ്രൗസ്​ ചെയ്യുന്നുണ്ടെന്ന്​ വെബ്​സൈറ്റുകൾക്ക്​ മനസിലാക്കാൻ സാധിക്കും. ഇത്​ ഇല്ലാതാക്കി കൂടുതൽ സുരക്ഷയൊരുക്കാനാണ്​ ഗൂഗ്​ൾ ഒരുങ്ങുന്നത്​. 

അപ്​ഡേറ്റുകളുമായി എത്തുന്ന ക്രോം 76 മുതൽ പുതിയ ഇൻകോഗ്​നിറ്റോ വിൻഡോ ലഭ്യമായി തുടങ്ങുമെന്ന്​ ഗൂഗ്​ൾ അറിയിച്ചു. ജൂലൈ 30ന്​ അപ്​ഡേറ്റുകളോട്​ കൂടിയ ക്രോം ബ്രൗസർ റിലീസ്​ ചെയ്യുമെന്നും ഗൂഗ്​ൾ വ്യക്​തമാക്കിയിട്ടുണ്ട്​.

അതേസമയം, ഇൻകോഗ്​നിറ്റോ വിൻഡോ ഉപയോഗിച്ച്​ ബ്രൗസ്​ ചെയ്യുന്ന വിവരങ്ങൾ ഗൂഗ്​ൾ, മൈക്രോസോഫ്​റ്റ്​ പോലുള്ള കമ്പനികൾക്ക്​ ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടും പുറത്ത്​ വന്നിരുന്നു. 

Loading...
COMMENTS