Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ ആപ്​...

വാട്​സ്​ ആപ്​ മെസേജുകൾക്കെതിരെ ഉപയോക്​താകൾക്ക്​ പരാതി നൽകാം​

text_fields
bookmark_border
WHATS-APP-23
cancel

വാട്​സ്​ ആപിൽ വരുന്ന മെസേജുകൾക്കെതിരെ ഉപ​യോക്​താകൾക്ക്​ പരാതി നൽകാമെന്ന്​ ടെലികോം മന്ത്രാലയം. വാട്​സ്​ ആ പിൽ വരുന്ന വ്യാജ സന്ദേശം, അശ്ലീല സന്ദേശങ്ങൾ, ഭീഷണികൾ തുടങ്ങിയവക്കെതിരെയെല്ലാം ഉപയോക്​താകൾക്ക്​ പരാതി നൽകാനു ള്ള സംവിധാനമാണ്​ ഒര​ുക്കുന്നതെന്ന്​ ടെലികോം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ഇത്തരം മെസേജുകൾ വന്നാൽ സ്​ക്രീൻഷോട്ടും മൊബൈൽ നമ്പറും സഹിതം ടെലികോം മന്ത്രാലയത്തിന്​ ഇമെയിൽ അയച്ചാൽ മതിയാകും. dot@nic.in എന്ന മെയിൽ ​െഎ.ഡിയിലേക്കാണ്​ സ​ന്ദേശം അയക്കേണ്ടത്​. സന്ദേശം ലഭിച്ചു കഴിഞ്ഞാൽ മൊബൈൽ സേവനദാതാവിനോട്​ ഇക്കാര്യത്തിൽ നടപടിയെടുക്കാൻ നിർദേശിക്കുമെന്നാണ്​ ടെലികോം മന്ത്രാലയം അറിയിക്കുന്നത്​.

രാജ്യത്തെ മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ളവർ വാട്​സ്​ ആപിലുടെ ഭീഷണി സന്ദേശം ലഭിക്കുന്നതിനായി പരാതികളുണ്ടായിരുന്നു. ഇതേ തുടർന്നാണ്​ വിഷയത്തിൽ കർശന നടപടിയുമായി മുന്നോട്ട്​ പോകാൻ ടെലികോം മന്ത്രാലയം തീരുമാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappmobilesmalayalam newsOffencive MessageTechnology News
News Summary - Getting offensive WhatsApp messages? You can now register complaint -Technology
Next Story