മടക്കാവുന്ന സ്​ക്രീനുമായി ഐപാഡ്​ എത്തുന്നു

13:16 PM
07/07/2019
APPLE-23

മടക്കാവുന്ന സ്​ക്രീനുള്ള ഐപാഡ്​ പുറത്തിറക്കാൻ ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ട്​. ഇ​ക്ക​ണോമി ഡെയിലി ന്യൂസെന്ന വെബ്​സൈറ്റിനെ ഉദ്ധരിച്ച്​ മാഷബിൾ ആണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​ത്​. 5 ജിയെ പിന്തുണക്കുന്നതായിരിക്കും മടക്കാവുന്ന ഐപാഡ്​. മാക്​ ബൂക്കിനേക്കാളും വലുപ്പം കൂടുതലായിരിക്കും പുതിയ ടാബ്​ലെറ്റിന്​.

മടക്കാവുന്ന ഡിസ്​പ്ലേയോട്​ കൂടിയ ഡിവൈസിനുള്ള പേറ്റൻറിന്​ ആപ്പിൾ നേരത്തെ അപേക്ഷിച്ചിരുന്നു. ആപ്പിളിൻെറ എതിരാളികളായ സാംസങ്​, വാവേയ്​ തുടങ്ങിയ കമ്പനികൾ മടക്കാവുന്ന ഉപകരണം പുറത്തിറക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. മടക്കാവുന്ന ടാബ്​ലറ്റായ യോഗ ബുക്ക്​ ലെനോവ പുറത്തിറക്കുകയും ചെയ്​തിരുന്നു. 

നിലവിൽ 12.9 ഇഞ്ച്​ ഡിസ്​പ്ലേ വലിപ്പമുള്ള ഐപാഡ്​ ആപ്പിൾ പുറത്തിറക്കുന്നുണ്ട്​. വാവേയ്​, സാംസങ്​ തുടങ്ങിയവർ പുറത്തിറക്കിയ മടക്കാവുന്ന ഫോണിനെതിരെ പരാതികൾ ഉയർന്നിരുന്നു.

Loading...
COMMENTS