ബംഗളൂരു: വമ്പൻ ഒാഫറുകളുമായി ഫ്ലിപ്കാർട്ടിെൻറ ബിഗ് ബില്യൺ ഡേ സെയിലിന് സെപ്തംബർ 20ന് തുടക്കമാകും. 20 മുതൽ 24 വരെയാണ് ഒാഫർ വിൽപന. 39,999 രൂപ വില വരുന്ന ഹ്യുവായ് പി.9 14,999 രൂപക്കും 46,000 രൂപയുടെ ഗാലക്സി എസ്7ൻ 29,990 രൂപക്കും ലഭ്യമാകും. ഇതിനൊപ്പം മറ്റനേകം ഉൽപന്നങ്ങളും കുറഞ്ഞ വിലയിൽ ഫ്ലിപ്കാർട്ട് വിറ്റഴിക്കും.
ഇലക്ട്രോണിക് ഉൽപന്നങ്ങൾ 90 ശതമാനം വിലക്കുറവിലാണ് ലഭ്യമാകുക. ഗെയിമിങ് ലാപ്ടോപ്പ്, കാമറ, വാച്ചുകൾ തുടങ്ങി എതാണ്ട് എല്ലാ ഉൽപന്നങ്ങളും ഫ്ലിപ്കാർട്ട് ഒാഫർ വിലയിൽ ലഭ്യമാക്കുന്നുണ്ട്. ഇതിനൊപ്പം എസ്.ബി.െഎയുടെ കാർഡ് ഉപയോഗിച്ച് പർചേസ് ചെയ്യുേമ്പാൾ വിലയിൽ കുറവ് ലഭിക്കും.