ഫ്ളിപ്പ്കാർട്ട് സ്റ്റോറുകൾ വരുന്നു
text_fieldsബംഗളുരു: ഇന്ത്യയിലെ ഒാൺലൈൻ വ്യാപരത്തിലെ ഭീമൻമാരായ ഫ്ളിപ്പ്കാർട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്റ്റോറുകൾ തുറക്കാൻ ഒരുങ്ങുന്നു. അസിസ്സറ്റഡ് കോമേഴ്സ് എന്ന പേരിലാണ് പുതിയ സ്റ്റോറുകൾ തുറക്കുക.
ഒാൺലൈൻ രംഗത്തെ അതികായൻമാരായ അമസോൺ അമേരിക്കയിൽ വിവിധ നഗരങ്ങളിൽ സ്റ്റോറുകൾ തുറന്നിരുന്നു ആ മാതൃക പിന്തുടർന്നാണ് ഫ്ളിപ്പാ്കാർട്ടും ഫിസിക്കൽ സ്റ്റോറുമായി രംഗത്തെത്തുന്നത്. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും പുസ്ത്കങ്ങളുമായിരുന്നു അമസോൺ സ്റ്റോറുകളിലുടെ വിറ്റിരുന്നത്.
ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഒാൺലൈൻ ഷോപ്പിങ് സൈറ്റിന് സ്വാധിനം ഉറപ്പാക്കാൻ സാധിച്ചിട്ടില്ല . ഇവരെ കൂടി ലക്ഷ്യം വച്ചാണ് ഇന്ത്യയിലെ ഒാൺലൈൻ ഷോപ്പിങ് ഭീമൻമാരുടെ നീക്കം. ഒാർഡറുകൾ ലഭിക്കുന്ന സാധനങ്ങൾ വിതരണം െചയ്യാനുള്ള ഇൻവെൻററിയായാകും പുതിയ ഷോപ്പുകളെ ഫ്ളിപ്പ്കാർട്ട് ഉപയോഗിക്കുകയെന്ന് സുചനകളുണ്ട്. ഇതു വഴി ഒാൺലൈൻ ഷോപ്പിങ്ങിനെ കുറിച്ച് ജനങ്ങളിൽ കുടുതൽ വിശ്വാസ്യത സൃഷ്ടിക്കാൻ കഴിയുമെന്നും കമ്പനി കണക്കുകുട്ടുന്നു.