Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫേസ്​ബുക്കി​െൻറ സോളാർ...

ഫേസ്​ബുക്കി​െൻറ സോളാർ വിമാനം ഇന്ത്യയിലേക്കും

text_fields
bookmark_border
ഫേസ്​ബുക്കി​െൻറ സോളാർ വിമാനം ഇന്ത്യയിലേക്കും
cancel

ന്യൂഡൽഹി: ഫേസ്​ബുക്കി​െൻറ സോളാർ വിമാനം ​'അക്യുല' ഇനി ഇന്ത്യൻ ആകാശത്തും പറക്കുമെന്ന്​ സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ അധികൃതരുമായി ഫേസ്​ബുക്ക് തുടങ്ങിക്കഴിഞ്ഞു. ഇൻറർനെറ്റ്​ കണക്ഷൻ ലഭ്യമാകാത്ത സ്​ഥലങ്ങളിൽ അത്​ ലഭ്യമാക്കുക എന്നതാണ്​ അക്യുലയുടെ ദൗത്യം.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ്​ സൈറ്റായ ഫേസ്​ബുക്ക്​ ഉൾപ്രദേശങ്ങളിൽ വെ-ഫൈയുടെ സഹായത്തോടെ ഇൻറർനെറ്റ്​ സേവനം ലഭ്യമാക്കുന്നതിനായി കൊണ്ടുവന്ന സോളാർ വിമാനമാണ്​ അക്യുല. ഇത്​ ലഭ്യമാക്കുന്നതിനായി ടെലികോസുമായി ഫേസ്​ബുക്ക്​ കരാറൊപ്പിട്ടു കഴിഞ്ഞു. ​​

ഇന്ത്യയിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ഇൻറർ​െനറ്റ്​ കണക്ടിവിറ്റി ലഭ്യമാകാത്തവർക്ക്​ അക്യുലയുടെ സഹായത്തോടെ ടെലികോസ്​ നൽകുന്ന മൊബൈൽ ബ്രോഡ്​ബാൻഡ്​ സംവിധാനം ലഭിക്കും. ഫേസ്​ബുക്കി​െൻറ കണക്​ടിവിറ്റി പബ്ലിക്​ പോളിസി ഡയറക്​ടർ റോബർട്ട്​ ​പെപ്പർ ദേശീയ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ഫൈബർ ​ഒപ്​ടിക്​സ്​ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ അക്യുല വഴി ഇൻറർ​െനറ്റ്​ ലഭ്യമാക്കാൻ താൽപര്യമുളള ഇന്ത്യയിലെ മൊബൈൽ സേവനദാതാക്കളുമായി ചർച്ചകൾ ആരംഭിച്ചതായും ​പെപ്പർ അറിയിച്ചു.

ഫേസ്​ബുക്കി​െൻറ സോളാർ വിമാനം അക്യുല ഇൗ വർഷമാദ്യം അരിസോണയിലാണ്​ പരീക്ഷിച്ചത്​. 141 അടി വലിപ്പമുള്ള ചിറകുകൾ അക്യുലക്കുണ്ടാവും. ഇത്​ ബോയിങ്​ 737 വിമാനത്തി​െൻറ ചിറക​ുകളേക്കാൾ വലുതായിരിക്കും. 2000 വാട്ടി​െൻറ പവറാണ്​ അക്യുല പ്രവർത്തിക്കുന്നതിന്​ ആവശ്യമായി വരിക. വിമാനത്തിലുള്ള സോളാർ പാനലുകൾ ഇൗ പവർ അക്യുലക്ക്​ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookAquila
News Summary - Facebook's solar-powered plane may take to Indian skies
Next Story