സീക്രറ്റ് ക്രഷസ്; ഡേറ്റിങ് സേവനവുമായി ഫേസ്ബുക്ക്
text_fieldsഫേസ്ബുക്ക് ആപ് അപ്ഡേഷന് പിന്നാലെ ഡേറ്റിങ് സേവനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി സക്കർബർഗ്. സീക്രറ്റ് ക്രഷസ് എന്ന പേരിലാവും ഡേറ്റിങ് സേവനങ്ങൾ ഫേസ്ബുക്ക് ഉപയോക്താകൾക്ക് ലഭ്യമാവുക. ഫേസ്ബുക്കിലെ സുഹൃത്തികളിലാരെങ്കിലും രഹസ്യമായി പ്രണയിക്കുന്നുണ്ടോയെന്ന് സീക്രറ്റ് ക്രഷസിലൂടെ മനസിലാക്കാം. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് സീക്രറ്റ് ക്രഷസ് സേവനം ലഭ്യമാവുക. പൂർണമായും പരസ്യമില്ലാത്ത സേവനമായിരിക്കും ഫേസ്ബുക്ക് അവതരിപ്പിക്കുക. ഇതിന് പുറമേ അധിക പണം നൽകി ചില പ്രത്യേക സേവനങ്ങൾ ആസ്വദിക്കാനുള്ള സൗകര്യവും ഉണ്ടാവും.
ഫേസ്ബുക്കിലെ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഒമ്പത് പേരെ വരെ സീക്രറ്റ് ക്രഷായി തെരഞ്ഞെടുക്കാം. ഫ്രണ്ട് ലിസ്റ്റിൽ നിന്നൊരാളെ സീക്രറ്റ് ക്രഷായി തെരഞ്ഞെടുക്കുേമ്പാൾ ആ വ്യക്തിക്കും നിങ്ങളെ ഒരാൾ സീക്രറ്റ് ക്രഷായി തെരഞ്ഞെടുത്തുവെന്ന് അറിയിച്ച് ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ അയക്കും. ഇങ്ങനെ പ്രണയം നേരിട്ട് പറയാതെ അറിയിക്കുന്നതിനുള്ള സൗകര്യമാണ് ഫേസ്ബുക്ക് നൽകുക. ടിൻഡർ പോലുള്ള ഡേറ്റിങ് ആപുകളുടെ മാതൃകയിലാണ് ഫേസ്ബുക്ക് സീക്രറ്റ് ക്രഷസു പ്രവർത്തിക്കുന്നതെങ്കിലും ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്തവരുമായി ഡേറ്റ് ചെയ്യാൻ ഫേസ്ബുക്കിൽ സാധിക്കില്ല.
നിലവിൽ ഫേസ്ബുക്ക് ആപിലുടെ ചില രാജ്യങ്ങളിൽ സീക്രറ്റ് ക്രഷസ് സംവിധാനം കമ്പനി നൽകുന്നുണ്ട്. എന്നാൽ, ആഗോളതലത്തിൽ സേവനം എപ്പോൾ അവതരിപ്പിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.