ഡേറ്റിങ് ആപുമായി ഫേസ്ബുക്ക്
text_fieldsവാഷിങ്ടൺ: സുരക്ഷ സംബന്ധിച്ച് ആശങ്കകൾ ഉയരുന്നതിനിടെ ഡേറ്റിങ് ആപുമായി ഫേസ്ബുക്ക്. കമ്പനിയുടെ ഡെവലപ്പർമാരുടെ കോൺഫറൻസിലാണ് ഡേറ്റിങ് ആപ് പുറത്തിറക്കുമെന്ന് സി.ഇ.ഒ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യതയെ പൂർണമായി മാനിച്ച് കൊണ്ടാവും പുതിയ സേവനം ആരംഭിക്കുകയെന്നും സക്കർബർഗ് വ്യക്തമാക്കി.
200 മില്യൺ ആളുകളാണ് ഫേസ്ബുക്കിൽ അവിവാഹിതരാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. പുതിയ ആപിലുടെ അർഥപൂർണ്ണമായ ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡേറ്റിങ് ആപ് പുറത്തിറക്കുന്നുവെന്ന പ്രഖ്യാപനം ഫേസ്ബുക്കിെൻറ ഒാഹരികളെയും സ്വാധീനിച്ചു. തീരുമാനം പുറത്ത് വന്നയുടൻ ഫേസ്ബുക്കിെൻറ ഒാഹരി വില ഒരു ശതമാനം ഉയർന്നു.
ഡേറ്റിങ്ങാനായി പ്രത്യേക പ്രൊഫൈൽ ഉപയോക്താകൾക്ക് നിർമിക്കാനാവും. ഇൗ പ്രൊഫൈൽ ഫേസ്ബുക്ക് ന്യൂസ്ഫീഡിലോ ഫേസ്ബുക്ക് സുഹൃത്തുകൾക്കോ കാണാനാവില്ല. പ്രൊഫൈൽ നിർമിച്ചതിന് ശേഷം ഉപയോക്താക്കൾക്ക് അവരുടെ താൽപര്യങ്ങൾക്കും ലോക്കേഷനു അനുസരിച്ചുള്ള ഗ്രൂപ്പ്കളും ഇവൻറുകളും കാണാനാകും. ഇതിെൻറ അടിസ്ഥാനത്തിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. മെസഞ്ചറിെൻറ സഹായമില്ലാതെ രഹസ്യമായി ചാറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഫേസ്ബുക്ക് ഡേറ്റിങ് ആപിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.