ഫേസ്ബുക്ക് എക്സ്പ്രസ് വൈ ഫൈ ഇന്ത്യയിൽ പരീക്ഷിച്ചു
text_fieldsമുംബൈ: ഫ്രീ ബേസികിന് ശേഷം എക്സ്പ്രസ് വൈ ഫൈയുമായി ഫേസ്ബുക്ക് എത്തുന്നു. പുതിയ എക്സ്പ്രസ് വൈ ഫൈ സംവിധാനം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഫേസ്ബുക്ക് പരീക്ഷിച്ചതായാണ് വിവരം. ഗ്രാമീണ ഇന്ത്യയിൽ ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഫേസ്ബുക്ക് പുതിയ സംവിധാനവുമായി രംഗത്തെത്തുന്നത്. ഫേസ്ബുക്കിെൻറ ഫ്രീ ബേസിക് സംവിധാനം നെറ്റ് ന്യൂട്രാലിറ്റിക് എതിരായിരുന്നു.
ഫേസ്ബുക്കിെൻറ വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച് എക്പ്രസ് വൈ ഫൈ ഇൻറർനെറ്റ് സേവനദാതാക്കളുമായും പ്രാദേശിക വ്യവസായികളുടെ കൂടി പിന്തുണയിലാവും പ്രവർത്തിക്കുക. ഇൻറർനെറ്റ് കണ്കടിവിറ്റി കൂടുതൽ പ്രദേശങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിെൻറ ലക്ഷ്യം. എന്നാൽ എക്സ്പ്രസ് വൈ ഫൈയിൽ ഫ്രീ ബേസിക്കിനെ പോലെ കുറച്ച് വെബ്സൈറ്റുകൾക്ക് മാത്രമേ ലഭ്യമാവുകയുള്ളോ എന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല.
2014ൽ റിലയൻസിന് ഒപ്പം ചേർന്നാണ് ഫേസ്ബുക്ക് ഫ്രീ ബേസിക് അവതരിപ്പിച്ചത് . എന്നാൽ അന്നുതന്നെ ഫ്രീ ബേസിക് നെറ്റ് ന്യൂട്രാലിറ്റിക് എതിരാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.