Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആപ്പിളിനെ വെല്ലുവിളിക്കാൻ പുതിയ ആപുമായി ഫേസ്ബുക്ക്
text_fieldsbookmark_border
പുതിയ ഗ്രൂപ്പ് കോളിങ് ആപ് അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്. കാച്ച്അപ് എന്ന പേരിൽ ഓഡിയോ കോളിങ് ആപിെൻറ ഗവേഷണമാണ് ഫേസ്ബുക്ക് നടത്തുന്നത്. എട്ട് പേർക്ക് ഒരേസമയം ഓഡിയോ കോളിങ് നടത്താൻ സൗകര്യമൊരുക്കുന്നതാണ് ആപ്. ആപ്പിളിെൻറ ഫേസ്ടൈമിലെ ഓഡിയോ കോളിങ് ഫീച്ചറിന് വെല്ലുവിളി ഉയർത്തുകയാണ് ഫേസ്ബുക്കിെൻറ ലക്ഷ്യം.
കാച്ച്അപ് ഉപയോഗിക്കണെമങ്കിൽ ഫേസ്ബുക്കിൽ അക്കൗണ്ട് ആവശ്യമില്ല. ഫോണിലെ കോൺടാക്ടുകൾ ഉപയോഗിച്ച് കാച്ച്അപ് പ്രവർത്തിക്കും. യു.എസിലാണ് പുതിയ ആപിെൻറ പരീക്ഷണം പുരോഗമിക്കുന്നത്. വൈകാതെ ആപ്പിൾ ഉപയോക്താക്കൾക്ക് ആപ് ലഭ്യമാവും.
നേരത്തെ സൂമിന് വെല്ലുവിളി ഉയർത്താൻ മെസഞ്ചർ റും എന്ന ആപ് ഫേസ്ബുക്ക് പുറത്തിറക്കിയിരുന്നു. 50 പേർക്ക് ഒരേ സമയം മെസഞ്ചർ റൂം ഉപയോഗിച്ച് വീഡിയോ കോളിങ് നടത്താം.
Next Story
