കോൺഗ്രസുമായി ബന്ധമുള്ള പേജുകൾ ഫേസ്ബുക്ക് ഒഴിവാക്കി; ഔദ്യോഗികമായത് നഷ്ടമായിട്ടില്ലെന്ന് പാർട്ടി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസുമായി ബന്ധമുള്ള 687 പേജുകൾ ഫേസ്ബുക്ക് ഒഴിവാക്കി. ക ോൺഗ്രസിൻെറ ഐ.ടി സെല്ലുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേജുകളാണ് നീക്കം ചെയ്തിരിക്കുന്നത്. സ്പാം പേജുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യുന്നതിൻെറ ഭാഗമായാണ് നടപടി.
ഔദ്യോഗികമായ പേജുകളൊന്നും നീക്കം ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് അറിയിച്ചു. നീക്കം ചെയ്തിട്ടുള്ള പേജുകളുടെ വിവരങ്ങൾ ഫേസ്ബുക്കിൽ നിന്ന് ലഭിക്കാനായി കാത്തിരിക്കുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിൻെറ പേരിലല്ല പേജുകൾ നീക്കം ചെയ്തതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. ആധികാരികമായ ഐഡൻററിറ്റി ഇല്ലാത്ത പേജുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്.
കോൺഗ്രസ് ഐ.ടി സെല്ലുമായി ബന്ധപ്പെട്ട ആധികാരികമല്ലാത്ത പേജുകൾ നീക്കം ചെയ്തിട്ടുണ്ടെന്ന് ഫേസ്ബുക്ക് സൈബർ സെക്യൂരിറ്റി തലവൻ നഥാനിയൽ ഗ്ലിഷിയർ അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് കൊണ്ടല്ല പേജുകൾ നീക്കം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ രാഷ്ട്രീയപരസ്യങ്ങൾ നൽകുന്നതിനും ഫേസ്ബുക്ക് മാർഗനിർദേശങ്ങൾ കൊണ്ടുവന്നിരുന്നു.