ന്യൂസ് ഫീഡിൽ സമഗ്രമാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്
text_fieldsകാലിഫോർണിയ: ന്യൂസ് ഫീഡിൽ സമഗ്രമാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഉപയോക്താക്കളുടെ സുഹൃത്തുകൾക്കും കുടുംബത്തിനും കൂടുതൽ പ്രാധാന്യം നൽകി ന്യൂസ് ഫീഡിൽ അഴിച്ചുപണി നടത്താനാണ് കമ്പനിയുടെ ശ്രമം. നിലവിൽ കമ്പനികളുടെയും മാധ്യമസ്ഥാപനങ്ങളുടെയുമെല്ലാം പോസ്റ്റുകളാണ് ഫേസ്ബുക്ക് ന്യൂസ് ഫീഡിൽ നിറയുന്നത്. ഇതുമാറ്റി ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ പോസ്റ്റുകൾക്ക് പ്രാധാന്യം നൽകുന്ന തരത്തിൽ അൽഗോരിതത്തിൽ മാറ്റം വരുത്താനാണ് കമ്പനിയുടെ പദ്ധതി.
അർഥവത്തായ ഇടപെടലിന് ഉപയോഗിക്കുന്നതിനുള്ള സംവിധാനമായി ഫേസ്ബുക്കിനെ മാറ്റാനാണ് തങ്ങളുടെ പദ്ധതിയെന്ന് സ്ഥാപകൻ സക്കർബർഗ് പറഞ്ഞു. ഇതിനായി ഉപയോക്താകൾക്ക് താൽപര്യമില്ലാത്ത പൊതു വിഡിയോകളും പോസ്റ്റുകളും കമ്പനികളുടെ പരസ്യങ്ങളുമെല്ലാം ന്യൂസ് ഫീഡിൽ കൂടുതൽ പ്രാധാന്യം നൽകുന്നത് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുഹൃത്തുക്കളുടെ പോസ്റ്റുകളെക്കാൾ മറ്റുള്ളവക്ക് നിലവിൽ ഫേസ്ബുക്ക് ന്യൂസ് ഫിഡിൽ പ്രാധാന്യം ലഭിക്കുന്ന രീതിയാണ്ണുള്ളത്. ഇത് മാറ്റി സുഹൃത്തുക്കളുടെ ഫീഡുകൾക്ക് പ്രാധാന്യം നൽകുന്ന രീതിയിലാവും ഫേസ്ബുക്കിലെ പുതിയ മാറ്റം.