ഇടക്കിടെ പുറത്തുവരുന്ന വിവരച്ചോര്‍ച്ച വിവാദങ്ങള്‍ ഫേസ്ബുക്കിെൻറ വിശ്വാസ്യത കെടുത്തുന്നുണ്ടെങ്കിലും അവര്‍ പിന്നോട്ടില്ല. ആന്ഡ്രോയിഡിനോടുള്ള ഗാഢബന്ധം കുറക്കാനുള്ള തയാറെടുപ്പിലാണ് ഫേസ്ബുക്ക്. ഗൂഗ്ളിെൻറയും ആപ്പിളിെൻറയും കനിവിലാണ് ഇപ്പോള്‍ ഫേസ്ബുക്ക് ജീവിച്ചുപോകുന്നത്.
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഓപറേറ്റിങ് സിസ്റ്റങ്ങളാണ് ആശ്രയം. അവര്‍ ഓരോസമയത്തും പറയുന്ന നിബന്ധനകള്‍ അനുസരിച്ചാണ് ആപ് പരിഷ്കരണം. ഓപറേറ്റിങ് സിസ്റ്റം യാഥാര്‍ഥ്യമാക്കാനുള്ള നീക്കങ്ങളിലാണ് ഫേസ്ബുക്ക്. സ്വന്തമായി ഒ.എസുണ്ടെങ്കില് ആരുടെയും വാക്കുകേള്ക്കേണ്ടല്ലോ. വിന്‍ഡോസ് എന്‍.ടി ഓപറേറ്റിങ് സിസ്റ്റം നിര്‍മിച്ചവരില്‍ ഒരാളായ മാര്‍ക് ലൂകോവ്സ്കിയുടെ നേതൃത്വത്തില്‍ അണിയറ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂകോവ്സ്കി ഇപ്പോള്‍ ഫേസ്ബുക്ക് ഓപറേറ്റിങ് സിസ്റ്റം ജനറല്‍ മാനേജരാണ്.
ഡോട്ട് നെറ്റ് മൈ സര്‍വിസസ് പരാജയത്തെതുടര്‍ന്ന് മൈക്രോസോഫ്റ്റ് വിട്ട ലൂകോവ്സ്കി ഗൂഗ്ളിലും വി.എം വെയറിലും ജോലി ചെയ്തിരുന്നു. ഫേസ്ബുക്ക് ഹാർഡ്വെയറിലുള്ള ഗൂഗ്ളിെൻറ നിയന്ത്രണം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഓഗ്മെൻറഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി മേധാവി ഫിക്കസ് കിര്‍ക്പാട്രിക് പറയുന്നു. ഫേസ്ബുക്കിെൻറ ഒക്കുലസ് റിഫ്റ്റ് വി.ആര് ഹെഡ്സെറ്റ്, പോര്‍ട്ടല്‍ സ്മാര്‍ട്ട് സ്പീക്കര്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ചില്ലറ മാറ്റംവരുത്തിയ ആന്‍ഡ്രോയിഡ് പതിപ്പിലാണ്. ഓറിയോണ്‍ എന്ന രഹസ്യപേരില്‍ ഓഗ്മെൻറഡ് റിയാലിറ്റി (പ്രതീതി യാഥാര്‍ഥ്യ) ഗ്ലാസുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2023ല്‍ മുഖത്തുവെക്കാവുന്ന ഈ ഗ്ലാസുകള്‍ എത്തുമെന്നാണ് സൂചന. ചിന്തകൊണ്ട് നിയന്ത്രിക്കാവുന്ന ഗ്ലാസുകള്‍ ആയിരിക്കുമിത്. മനസ്സില്‍ വിചാരിച്ചാല്‍ കാര്യം നടക്കും.
തലച്ചോറിലെ സിഗ്നലിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം ആം ബാന്‍ഡും അലക്സ പോലെ വോയ്സ് അസിസ്റ്റൻറും പദ്ധതിയിലുണ്ട്. വോയ്സ് അസിസ്റ്റൻറിനെ പരിശീലിപ്പിക്കാന്‍ മൈേക്രാസോഫ്റ്റിെൻറ ബിങ് സെര്‍ച് എന്‍ജിെൻറ വിവരങ്ങള്‍ തേടി അവരെ സമീപിച്ചിരുന്നു. 2023ല്‍ ആപ്പിളും എ.ആര് ഗ്ലാസുകള്‍ ഇറക്കാനുള്ള പരിശ്രമത്തിലാണ്. ഫേസ്ബുക്കാകട്ടെ സ്വന്തമായി സിലിക്കണ്‍ ചിപ്പും വോയ്സ് അസിസ്റ്റൻറും നിര്‍മിക്കുന്നെന്ന റിപ്പോര്‍ട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു.
റഫ്രിജറേറ്ററിെൻറ വലുപ്പമുള്ള സാങ്കേതികവിദ്യയെ കൈക്കുമ്പിളിലൊതുക്കാനുള്ള നീക്കങ്ങളിലുമാണ് ഫേസ്ബുക്ക്. െബ്രയിന്‍ കമ്പ്യൂട്ടര്‍ ഇൻറര്‍ഫേസ് എന്ന ഈ കണ്ടുപിടിത്തം ഫലപ്രാപ്തിയിലെത്താന്‍ 10 വര്‍ഷമെങ്കിലുമെടുക്കും.
യു.എസില്‍ കാലിഫോര്‍ണിയയിലെ ബര്ലിങ്ങാമിലുള്ള ഫേസ്ബുക്കിെൻറ 7.70 ലക്ഷം ചതുരശ്രയടിയുള്ള പുതിയ കാമ്പസിലാണ് ഈ പരീക്ഷണമെല്ലാം നടക്കുന്നത്. നേരേത്ത 2013ല്‍ സ്വന്തം ഒ.എസുള്ള ഫോൺ ഇറക്കാന്‍ ഫേസ്ബുക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
എച്ച്.ടി.സിയാണ് ‘എച്ച്.ടി.സി ഫസ്റ്റ്’ എന്ന ഫോണ്‍ നിര്മിച്ചുനല്കിയത. ഫേസ്ബുക്ക്ഫോണ് എന്നും വിളിച്ചിരുന്ന ഇതില്‍ പൂര്‍ണ ഒ.എസ് അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ആന്‍ഡ്രോയിഡിലേക്ക് ചുവടുമാറി. ഒടുവില്‍ ഫേസ്ബുക്ക് ഹോം എന്ന സോഫ്റ്റ്വെയര് ഇൻറര്ഫേസാക്കി ഫോണിറക്കി. അതുകൊണ്ട് ഒ.എസിെൻറ കാര്യം കണ്ടറിയണം.