2019 ലോക്സഭ തെരഞ്ഞെടുപ്പ്: വ്യാജ വാർത്തകളെ നിയന്ത്രിക്കുമെന്ന് ഫേസ്ബുക്ക്
text_fieldsന്യൂഡൽഹി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിൽ വ്യാജ വാർത്തകളെ നിയന്ത്രിക്കുമെന്ന് ഫേസ്ബുക്ക്. ഫേസ്ബുക്കിലുടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണോയെന്ന് പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
േഫസ്ബുക്കിെൻറ ഗ്ലോബൽ മാനേജർമാരിലൊരാളായ കാറ്റി ഹർബാത്ത് ഇതുസംബന്ധിച്ച ഉറപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി റാവത്തിന് നൽകിയെന്നാണ് വിവരം. മാസങ്ങൾക്ക് മുമ്പ് സിയോളിൽ വെച്ച് നടത്തിയ കൂടികാഴ്ചക്കിടെയായിരുന്നു ഫേസ്ബുക്ക് വ്യാജ വാർത്തകളെ നിയന്ത്രിക്കുമെന്ന് അറിയിച്ചത്.
ഒന്നിലധികം യൂസർമാരോ തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള എജൻസികളോ ഒരു വാർത്ത വ്യാജമാണെന്ന് അറിയിച്ചാൽ അത് നീക്കം ചെയ്യുന്ന രീതിയാവും ഫേസ്ബുക്ക് സ്വീകരിക്കുക. വാർത്ത വ്യാജമാണെന്ന് മനസിലായാൽ നീക്കം ചെയ്യുകയോ അത് പോസ്റ്റ് ചെയ്ത ഉപയോക്താവിന് മുന്നറിയിപ്പ് സന്ദേശം നൽകുകയോയാവും ഫേസ്ബുക്ക് ചെയ്യുക. കർണാടക തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമീഷനുമായി ചേർന്ന് വ്യാജ വാർത്തകൾ തടയാൻ ഫേസ്ബുക്ക് നടപടി സ്വീകരിച്ചിരുന്നു. വരും വർഷങ്ങളിൽ വാട്സ് ആപുമായി ചേർന്നും വ്യാജ വാർത്തകളെ തടയാനുള്ള ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ.