ഫേസ്ബുക്കിൽ ഇനി നന്ദി പറയാം വയലറ്റ് പൂക്കളിലൂടെ
text_fieldsകാലിഫോർണിയ: നന്ദി പ്രകടിപ്പിക്കാനായി പുതിയ ഇമോജി അവതരിപ്പിച്ച് ഫേസ്ബുക്ക്. ലൈക്ക് ബട്ടൺ ക്ലിക്ക് ചെയ്യുേമ്പാൾ ലഭിക്കുന്ന ഇമോജി ഒാപ്ഷനുകളിലാണ് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഇമോജിയും ഫേസ്ബുക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. വയലറ്റ് നിറത്തിലുള്ള പൂവിെൻറ രൂപമാണ് പുതിയ ഇമോജിക്ക്. ഇതിൽ ക്ലിക്ക് ചെയ്യുേമ്പാൾ നമ്മുടെ ഫേസ്ബുക്ക് വാളിൽ മുഴുവനായും വയലറ്റ് പൂക്കൾ വിതറുന്ന തരത്തിലാണ് പുതിയ ഇമോജിയുടെ രൂപകൽപ്പന.
കഴിഞ്ഞ മാതൃദിനത്തിൽ ഇമോജി ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. എന്നാൽ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിസ്ലൈക്ക് ബട്ടൺ ഫേസ്ബുക്ക് ഇനിയും ഉൾപ്പെടുത്തിയിട്ടില്ല.
എന്തായാലും പുതിയ ഇമോജിയെ ആഘോഷിമാക്കിയിരിക്കുകയാണ് ട്രോളൻമാർ. മറ്റ് ഇമോജികളുമായി ബന്ധപ്പെടുത്തിയുള്ള ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രവഹിക്കുന്നത്.