ഇഷ്ട നിമിഷങ്ങൾ ഫേസ്ബുക്കിൽ നിന്ന് ഇനി മറ്റിടങ്ങളിലേക്കും പങ്കുവെക്കാം
text_fieldsനാം നമ്മുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെ ഫോട്ടോയായും വിഡിയോ ആയും കാമറയിൽ ഒപ്പിയെടുത്ത് ഫേസ്ബുക് കിലും മറ്റ് സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്യാറുണ്ട്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താലും തുടർന്ന് മറ്റ് പ്ലാറ്റ്േഫാമുകളിലും വേറെ വേറെ തന്നെ പോസ്റ്റ് ചെയ്യാറാണുള്ളത്. ഇൗ രീതിക്ക് മാറ്റം വരുത്തിക്കൊണ്ട് ഫേസ്ബുക്കിൽ നിന്നു തന്നെ മറ്റ് വെബ് അധിഷ്ഠിത സേവനങ്ങളിലേക്കും ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഫേസ്ബുക്ക്.
ഈ സൗകര്യം പരീക്ഷണാർഥം അയർലൻഡിൽ അവതരിപ്പിച്ചിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിൽ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് അവരുടെ ചിത്രങ്ങളും വിഡിയോകളും നേരിട്ട് ഗൂഗ്ൾ ഫോട്ടോസിലേക്ക് പങ്കുവെക്കാം. ഈ സൗകര്യം 2020ഓടുകൂടി ലോകവ്യാപകമായി നടപ്പാക്കാനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ അയർലൻഡിലുള്ള ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് സെറ്റിങ്സിൽ നിന്ന് പുതിയ ടൂൾ ഉപയോഗിക്കാനാവും. ഏതൊക്കെ വിവരങ്ങൾ കൈമാറാമെന്നും ഉപയോക്താക്കളുടെ സ്വകാര്യതയിൽ എങ്ങനെ ഉറപ്പു നൽകാൻ സാധിക്കുമെന്നുമുള്ള കാര്യങ്ങളിൽ യു.കെ, ജർമനി, ബ്രസീൽ എന്നീ രാജ്യങ്ങളിലുള്ള നയരൂപീകരണ വിദഗ്ധർ, അക്കാദമിക വിദഗ്ധർ എന്നിവരുമായി ചർച്ച നടന്നു വരികയാണെന്ന് ഫേസ്ബുക്ക് അറിയിച്ചു.
